Join Whatsapp Group. Join now!
Aster mims 04/11/2022

Youth injured | ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ വീണ് പ്ലാറ്റ് ഫോമിനും വണ്ടിക്കും ഇടയില്‍പെട്ട് 19 കാരന് ഗുരുതര പരുക്ക്

Youth injured after falling from train, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കുമ്പള: (www.kasargodvartha.com) ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ വീണ് പ്ലാറ്റ് ഫോമിനും ട്രെയിനിനും ഇടയില്‍പെട്ട് യുവാവിന് ഗുരുതരമായി പരുക്കേറ്റു. മൊഗ്രാല്‍ ചളിയങ്കോട്ടെ അബ്ദുര്‍ റഹ്മാന്റെ മകന്‍ സിഎം അലി അക്ബറിനാണ് (19) ഗുരുതരമായി പരുക്കേറ്റത്. ബുധനാഴ്ച രാവിലെ എട്ട് മണിയോടെ കുമ്പള റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് അപകടം നടന്നത്.
       
Latest-News, Kerala, Kasaragod, Accident, Injured, Train, Top-Headlines, Youth injured after falling from train.

കാഞ്ഞങ്ങാട്ടെ ബ്രിട്‌കോ ഇന്‍സ്റ്റിറ്റിയൂടില്‍ മൊബൈല്‍ ടെക്നീഷ്യന്‍ കോഴ്സിന് പഠിക്കുകയാണ് അലി അക്ബര്‍. രാവിലെ ബ്രിട്‌കോ ഇന്‍സ്റ്റിറ്റിയൂടില്‍ പോകുന്നതിനായി കുമ്പള റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ മംഗ്‌ളൂറില്‍ നിന്ന് നാഗര്‍കോവിലിലേക്ക് പോവുകയായിരുന്ന ഏറനാട് എക്സ്പ്രസ് പ്ലാറ്റ് ഫോമില്‍ നിന്ന് നീങ്ങിത്തുടങ്ങിയിരുന്നു.

അലി അക്ബര്‍ ഓടിക്കയറാന്‍ ശ്രമിച്ചപ്പോള്‍ സ്റ്റെപില്‍ നിന്ന് കാല്‍വഴുതി താഴേക്ക് വീഴുകയായിരുന്നു. ട്രെയിനിനും പ്ലാറ്റ് ഫോമിനും ഇടയില്‍ കുടുങ്ങി അല്‍പ നേരം മുന്നോട്ട് നീങ്ങിയതോടെ സംഭവം കണ്ട മറ്റ് യാത്രക്കാര്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. ഉടന്‍ തന്നെ കുമ്പള സഹകരണ ആശുപത്രിയില്‍ എത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കി മംഗ്‌ളൂറിലെ ഇന്ത്യാന ആശുപത്രിയിലേക്ക് മാറ്റി. നാടുവിനും വയറിനും കൈകാലുകള്‍ക്കുമാണ് ഗുരുതരമായി പരുക്കേറ്റത്. യുവാവ് അപകടനില തരണം ചെയ്തിട്ടില്ല.
           
Latest-News, Kerala, Kasaragod, Accident, Injured, Train, Top-Headlines, Youth injured after falling from train.

Keywords: Latest-News, Kerala, Kasaragod, Accident, Injured, Train, Top-Headlines, Youth injured after falling from train.
< !- START disable copy paste -->

Post a Comment