ഉപ്പള: (www.kasargodvartha.com) ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. പൈവളികെ ബായാർ പെലത്തട്കയിലെ പരേതനായ പക്കീര മൂല്യയുടെ മകൻ ദിനേശ് (31) ആണ് മരിച്ചത്.
പ്രദേശത്ത് ക്ഷേത്രത്തിലെ ഉത്സവത്തിന് അലങ്കാര ദീപങ്ങൾ സ്ഥാപിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ 15 വർഷമായി മംഗ്ളൂറിലെ മരോളിയിൽ കോൺട്രാക്ടർക്കൊപ്പം ഇലക്ട്രീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു.
Electrocuted | ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു
#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾYouth died of electrocution during work