ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കാസർകോട് പഴയ ബസ് സ്റ്റാൻഡിൽ വൺവേ ട്രാഫികിൽ ബദ്‌രിയ ഹോടെലിന് സമീപം വെച്ചാണ് സംഭവം. ഉടൻ കാസർകോട് ജെനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മുന്നിൽ പോവുകയായിരുന്ന മറ്റൊരു വാഹനം ബ്രെകിട്ടപ്പോൾ സ്‌കൂട്ടറിൽ നിന്ന് തെറിച്ചുവീണ് കെഎസ്ആർടിസി ബസിന്റെ പിൻചക്രത്തിനടിയിൽ പെടുകയായിരുന്നു.
വിവരം അറിഞ്ഞു കാസർകോട് ടൗൺ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അപകടം വരുത്തിയ കെ എസ് ആർ ടി സി ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. സഹോദരങ്ങൾ: തമീം, ത്വാഹ.
Keywords: Latest-News, Top-Headlines, Kasaragod, Accidental Death, KSRTC, KSRTC-bus, Bike-Accident, Youth died in Bike Collision With KSRTC.