ചീമേനി: (www.kasargodvartha.com) മുഖ്യമന്ത്രിക്കെതിരെ ചീമേനിയിൽ കരിങ്കൊടി കാണിച്ച യൂത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. യൂത് കോൺഗ്രസ് ചീമേനി മണ്ഡലം പ്രസിഡന്റ് സന്ദീപിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചീമേനി ടൗണിൽ വച്ചാണ് തുറന്ന ജയിലിലെ പുതിയ ബാരകിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോൾ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ചത് .
അതേസമയം സന്ദീപിനെ കരിങ്കൊടി കാണിക്കാൻ സാധ്യതയുണ്ടെന്ന് കണ്ട് മുൻകരുതൽ അറസ്റ്റ് രേഖപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. മുഖ്യമന്ത്രിക്കെതിരെ അഞ്ചിടത്ത് കരിങ്കൊടി കാണിക്കാനാണ് യൂത് കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നതെന്ന് നേതാക്കൾ വ്യക്തമാക്കുന്നു.
അതുകൊണ്ട് തന്നെ മുഖ്യമന്ത്രിക്ക് വേണ്ടി ശക്തമായ സുരക്ഷാ ക്രമീകരണമാണ് ഏർപെടുത്തിയിരിക്കുന്നത്. 200 ലധികം പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. അഞ്ച് സ്ഥലത്താണ് മുഖ്യമന്ത്രിക്ക് പരിപാടിയുള്ളത്.
Keywords:
Kasaragod, News, Kerala, Youth-congress, Arrest, Cheemeni, Police, Leader, Inauguration, Top-Headlines, Youth Congress activists arrested for waving black flags. < !- START disable copy paste -->