Join Whatsapp Group. Join now!
Aster mims 04/11/2022

Assault | 'കഞ്ചാവ് ലഹരിയില്‍ യുവാവ് പട്ടാപ്പകല്‍ കൂട്ടുകാരനെ കുത്തിപ്പരുക്കേല്‍പിച്ചു'

Youth assaulted by friend, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മംഗ്‌ളുറു: (www.kasargodvartha.com) കഞ്ചാവ് ലഹരിയില്‍ യുവാവ് നടത്തിയ അക്രമത്തില്‍ കൂട്ടുകാരന് ഗുരുതര പരുക്കേറ്റതായി പൊലീസ് പറഞ്ഞു. പാണെ മംഗ്‌ളുറു അക്കരങ്ങാടി സ്വദേശി പിഎന്‍ സുലൈമാനാണ് (36) ശനിയാഴ്ച ഉച്ച ഒന്നരയോടെ നെഹ്‌റു നഗറില്‍ അക്രമത്തിനിരയായത്.
         
Latest-News, National, Top-Headlines, Karnataka, Mangalore, Assault, Crime, Drugs, Ganja, Youth assaulted by friend.

'അക്രമം നടത്തിയ എവി നിസാര്‍ സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു. ഇയാള്‍ക്കെതിരെ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ കേസുകള്‍ നിലവിലുണ്ട്. ഒരു കേസില്‍ ശിക്ഷ കഴിഞ്ഞ് ഈയിടെയാണ് പുറത്തിറങ്ങിയത്.
സുലൈമാനും നിസാറും സുഹൃത്തുക്കളാണ്.

നെഹ്‌റു നഗറില്‍ സംസാരിച്ചു നിന്ന ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ആള്‍ക്കൂട്ടം നോക്കി നില്‍ക്കെ നിസാര്‍ കത്തിയെടുത്ത് കൂട്ടുകാരന്റെ വയറ്റിലും നെഞ്ചിലും കുത്തുകയായിരുന്നു. സുലൈമാന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു', പൊലീസ് പറഞ്ഞു.
          
Latest-News, National, Top-Headlines, Karnataka, Mangalore, Assault, Crime, Drugs, Ganja, Youth assaulted by friend.

Keywords: Latest-News, National, Top-Headlines, Karnataka, Mangalore, Assault, Crime, Drugs, Ganja, Youth assaulted by friend.
< !- START disable copy paste -->

Post a Comment