city-gold-ad-for-blogger

Arrested | 'ചെറുപ്രായത്തിനിടയിൽ നിരവധി മോഷണങ്ങൾ'; ചീമേനിയിൽ 2 വീടുകളിൽ കവർച നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ

ചീമേനി: (www.kasargodvartha.com) ചെറുപ്രായത്തിനിടയിൽ നിരവധി കവർചകൾ നടത്തി വിലസി വന്നിരുന്ന യുവാവിനെ അറസ്റ്റ് ചെയ്തതായി ചീമേനി പൊലീസ് അറിയിച്ചു. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ പി എച് ആസിഫിനെ (21) യാണ് ചീമേനി സബ് ഇൻസ്‌പെക്ടർ കെ അജിതയും സംഘവും അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഫെബ്രുവരി 11നും 20നും നടന്ന കവർചയുമായി ബന്ധപ്പെട്ടാണ് ആസിഫിനെ അറസ്റ്റ് ചെയ്‌തത്. 21 വയസിനുള്ളിൽ തന്നെ നിരവധി കവർച, മയക്കുമരുന്ന്, തട്ടിക്കൊണ്ട് പോകൽ കേസുകളിൽ പ്രതിയാണ് ആസിഫെന്ന് പൊലീസ് വ്യക്തമാക്കി.

'ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന, കാഞ്ഞങ്ങാട് ഡി വൈ എസ് പി പി ബാലകൃഷ്ണൻ നായർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് ഉണ്ടാക്കിയാണ് അന്വേഷണം നടത്തിയത്. കയ്യൂർ ഞണ്ടാടിയിലും ആലന്തട്ടയിലും പട്ടാപ്പകലാണ് കവർച നടന്നത്. വീട്ടുകാർ ജോലിക്ക് പോയ സമയത്ത് കെഎസ്എഫ്ഇ മാലക്കല്ല് ബ്രാഞ്ചിലെ ജീവനക്കാരനായ കയ്യൂർ ആലന്തട്ടയിലെ തെക്കുമ്പാടൻ മധുസൂദനൻ്റെ വീട് കുത്തിതുറന്ന് മൂന്നര പവൻ്റെ സ്വർണാഭരണവും 45,000 രൂപയും കവർച ചെയ്തത് ആസിഫാണ്.

Arrested | 'ചെറുപ്രായത്തിനിടയിൽ നിരവധി മോഷണങ്ങൾ'; ചീമേനിയിൽ 2 വീടുകളിൽ കവർച നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ

പതിവുപോലെ വീട് പൂട്ടി ഉദ്യോഗസ്ഥ ദമ്പതികളായ മധുസൂദനും ഭാര്യയും ജോലിക്ക് പോയതായിരുന്നു. വൈകുന്നേരം ജോലി കഴിഞ്ഞ് ഭാര്യ വീട്ടിലെത്തിയപ്പോഴാണ് മുൻവശത്തെ വാതിൽ കുത്തിതുറന്ന നിലയിൽ കണ്ടത്. അകത്ത് കയറി പരിശോധിച്ചപ്പോഴാണ് കിടപ്പുമുറിയിലെ അലമാര കുത്തിതുറന്ന് സ്വർണവും പണവും മോഷ്ടിച്ചത് ശ്രദ്ധയിൽപ്പെട്ടത്. അതിന് തൊട്ടുപിന്നാലെയാണ് ഞണ്ടാടിയിലും മോഷണം നടന്നത്', പൊലീസ് പറഞ്ഞു.

Arrested | 'ചെറുപ്രായത്തിനിടയിൽ നിരവധി മോഷണങ്ങൾ'; ചീമേനിയിൽ 2 വീടുകളിൽ കവർച നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ

പൊലീസ് അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർമാരായ അജിത, ബാബു എന്നിവരെ കൂടാതെ എഎസ്ഐ സുഗുണൻ, എസ് സി പി ഒ ഗിരീഷ്, സി പി ഒ മാരായ സജിത്, കമൽ, കുമാർ, രഞ്ജിത് എന്നിവരുമുണ്ടായിരുന്നു.

Keywords: Kasaragod, News, Kerala, Youth, Arrest, Theft, Case, Cheemeni, Police, Police Station, DYSP, Special-squad, Investigation, Gold, Top-Headlines, Youth arrested for theft case.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia