Join Whatsapp Group. Join now!
Aster mims 04/11/2022

Arrested | കെഎസ്ആര്‍ടിസി ബസില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി; യുവാവ് അറസ്റ്റില്‍

Youth arrested for molestation case #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ഹരിപ്പാട്: (www.kasargodvartha.com) കെഎസ്ആര്‍ടിസി ബസില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. വള്ളികുന്നം പഞ്ചായത് പരിധിയില്‍പെട്ട ശാനവാസിനെ(40)യാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. വൈറ്റിലയില്‍ നിന്നും കയറിയ യുവതിയുടെ സീറ്റിന് സമീപത്തെ സീറ്റിലിരുന്ന പ്രതി തോട്ടപ്പള്ളിയില്‍ എത്തിയപ്പോഴാണ് ശല്യപ്പെടുത്താന്‍ തുടങ്ങിയതെന്ന് പരാതിയില്‍ പറയുന്നു. 

ശരീരത്തില്‍ പിടിക്കാന്‍ ശ്രമിച്ചതോടെ യുവതി ബഹളം വയ്ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് യാത്രക്കാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ബസ് ഹരിപ്പാട് സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ പ്രതിയെ പൊലീസ് പിടികൂടി.

News, Kerala, Top-Headlines, arrest, Arrested, complaint, Youth arrested for molestatopon case.

Keywords: News, Kerala, Top-Headlines, arrest, Arrested, complaint, Youth arrested for molestation case.

Post a Comment