മംഗ്ളുറു: (www.kasargodvartha.com) ഷിവമോഗ്ഗയിൽ നിന്ന് സാഗരയിലേക്ക് സ്കൂടർ ഓടിച്ച് പോവുകയായിരുന്ന യുവതി ദേശീയ പാതയിൽ നെഡറവള്ളിയിൽ കാറിടിച്ച് തൽക്ഷണം മരിച്ചു. ഷിവമോഗ്ഗ സിറ്റി സെന്റർ മോളിൽ സെക്യൂരിറ്റി വിഭാഗത്തിൽ ജോലി ചെയ്യുന്ന ഭദ്രാവതി സ്വദേശി കെവി ശ്രുതിയാണ് (23) അപകടത്തിൽ പെട്ടത്.
അമിത വേഗത്തിൽ വന്ന കാർ സ്കൂടർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പൊലീസിനോട് പറഞ്ഞു.
Keywords: Mangalore, news, Top-Headlines, Accident, Death, National, Young woman died in car-scooter collision.