city-gold-ad-for-blogger
Aster MIMS 10/10/2023

Award | കേരള വനിതാ കമീഷന്റെ പ്രഥമ ജാഗ്രതാ സമിതി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച ജില്ലാ പഞ്ചായതിനുള്ള അവാര്‍ഡ് കാസര്‍കോടിന്; മികവുറ്റ പ്രവര്‍ത്തനത്തിന് ലഭിച്ച അംഗീകാരം

തിരുവനന്തപുരം: (www.kasargodvartha.com) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജാഗ്രതാ സമിതികളില്‍ 2021-22 വര്‍ഷത്തെ ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ച്ചവച്ച ജാഗ്രതാസമിതികള്‍ക്ക് കേരള വനിതാ കമ്മിഷന്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച കോര്‍പ്പറേഷന്‍ ജാഗ്രതാ സമിതിക്കുള്ള പുരസ്‌കാരം തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് ലഭിച്ചത്. മികച്ച ജില്ലാ പഞ്ചായത്ത് ജാഗ്രതാ സമിതിക്കുള്ള പുരസ്‌കാരം കാസര്‍കോട് ജില്ലാ പഞ്ചായത്തിനും മികച്ച മുനിസിപ്പല്‍ ജാഗ്രതാ സമിതിക്കുള്ള പുരസ്‌കാരം കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ മുനിസിപ്പാലിറ്റിക്കും മികച്ച ഗ്രാമ പഞ്ചായത്ത് ജാഗ്രതാ സമിതിക്കുള്ള പുരസ്‌കാരം വയനാട് ജില്ലയിലെ മീനങ്ങാടി ഗ്രാമ പഞ്ചായത്തിനും ലഭിച്ചു.
          
Award | കേരള വനിതാ കമീഷന്റെ പ്രഥമ ജാഗ്രതാ സമിതി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച ജില്ലാ പഞ്ചായതിനുള്ള അവാര്‍ഡ് കാസര്‍കോടിന്; മികവുറ്റ പ്രവര്‍ത്തനത്തിന് ലഭിച്ച അംഗീകാരം

കേരള വനിതാ കമ്മിഷന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് പുരസ്്കാരങ്ങള്‍ ഏര്‍പ്പെടുത്തിയത്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെകൂടി സഹകരണത്തോടെയാണ് 2021-22 വര്‍ഷത്തെ മികച്ച ജാഗ്രതാ സമിതിയെ തെരഞ്ഞെടുത്തത്. ജാഗ്രതാസമിതി പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് പുരസ്‌കാരങ്ങള്‍ നിശ്ചയിച്ചത്. 25000 രൂപയും പ്രശസ്തിപത്രവും മെമന്റോയും അടങ്ങിയ പുരസ്‌കാരം മാര്‍ച്ച് മൂന്നിന് തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ നടക്കുന്ന അന്താരാഷ്ട്രവനിതാ ദിനാചരണത്തില്‍ തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി.രാജേഷിന്റെ സാന്നിധ്യത്തില്‍ വനിതാ ശിശുവികസന മന്ത്രി വീണാ ജോര്‍ജ് സമ്മാനിക്കും.

കേരള വനിതാ കമ്മിഷന്‍ ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍പേഴ്സണ്‍ അഡ്വ. പി സതീദേവിയാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. കമ്മിഷന്‍ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രന്‍ സന്നിഹിതയായിരുന്നു. സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമമോ അവഗണനയോ ഏതു തലത്തില്‍, എവിടെ ഉണ്ടായാലും അതിനോടു പ്രതികരിക്കുകയും കുറ്റക്കാരെ വെളിച്ചത്തുകൊണ്ടുവന്ന് അവര്‍ക്കെതിരേ കര്‍ശനമായ നിയമനടപടികളെടുക്കുകയും ചെയ്യുക, സ്ത്രീകള്‍ക്ക് സധൈര്യം സ്വതന്ത്രമായി ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുക, അവര്‍ക്കാവശ്യമായ നിയമപരിരക്ഷ ഉറപ്പുവരുത്തുക, തുടങ്ങിയവ നിര്‍വഹിക്കുന്നതിനുള്ള സംവിധാനമെന്ന നിലയില്‍ പ്രാദേശിക സര്‍ക്കാര്‍ തലത്തില്‍ ജാഗ്രതാസമിതികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

മികവുറ്റ പ്രവര്‍ത്തനത്തിന് ലഭിച്ച അംഗീകാരം

കേരള വനിതാകമ്മീഷന്‍ ഏര്‍പ്പെടുത്തിയ ജാഗ്രതാസമിതികള്‍ക്കുള്ള പ്രഥമ പുരസ്‌ക്കാരത്തിന് അര്‍ഹമായത് കാസര്‍കോട് ജില്ലാ പഞ്ചായത്ത്. സ്ത്രീകളുടെ ഉന്നമനത്തിന് ജില്ലാ പഞ്ചായത്തിന്റെ പ്രവര്‍ത്തത്തിന് ലഭിച്ച മികവുറ്റ അംഗീകാരമായി. 2021 നവംബര്‍ 10നാണ് കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ കീഴില്‍ വനിതാ ശിശു വകുപ്പ് ജില്ലാ ജാഗ്രത സമിതി ഓഫീസ് ജില്ലാ പഞ്ചായത്ത് കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. 75 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 28 ഗാര്‍ഹിക പീഡനക്കേസുകളാണ്. സ്ത്രീധനം 2, കുടുംബ പ്രശ്‌നം 7, അവഹേളിക്കല്‍ രണ്ട് എന്നിവയാണ് രജിസ്റ്റര്‍ ചെയ്തതത്. കൗണ്‍സിലിംഗ് 23, മറ്റുള്ളവ 13. ഇതില്‍ പരിഹരിക്കപ്പെട്ടത് 54 കേസുകളാണ്.

ഇതുവരെ 223 സൗജന്യ കൗണ്‍സിലിംഗ് ആണ് നല്‍കിയത്. 30 നിയമസഹായവും 12 പോലീസ് സഹായവും നല്‍കി. ആറു പേര്‍ക്ക് വൈദ്യസഹായവും നല്‍കി. ഒരാള്‍ക്ക് താമസ സൗകര്യവും ഏര്‍പ്പെടുത്തി. ആവശ്യാനുസരണം കേസുകളുടെ ഫോളോ അപ്, ഗൃഹ സന്ദര്‍ശനം ഫീല്‍ഡ് വിസിറ്റ് എന്നിവയും ജാഗ്രതാ സമിതി നടത്തുന്നു. കേസുകള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കുന്നതിന് വേണ്ടി കുറഞ്ഞത് മാസത്തില്‍ രണ്ട് പ്രാവശ്യം സിറ്റിംഗ് നടത്തുന്നു. ജില്ലാ ജാഗ്രത സമിതിയുടെ നേതൃത്വത്തിലും പങ്കാളിത്തത്തിലും ജാഗ്രത സമിതി പ്രവര്‍ത്തനം താഴെത്തട്ടില്‍ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയും അതിക്രമങ്ങള്‍ തടയുന്നതിന് വേണ്ടിയും ഗ്രാമപഞ്ചായത്ത് തലത്തിലും പൊതുവായി 30 ക്ലാസുകള്‍ സംഘടിപ്പിച്ചു.

സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 3267 പേര്‍ പങ്കെടുത്തു. ഇവരില്‍ 948 പേര്‍ പുരുഷന്മാരായിരുന്നു കേസുകളില്‍ നിയമപരമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് മാസത്തില്‍ നാലു തവണ ജാഗ്രതാ സമിതി ഓഫീസില്‍ ലീഗല്‍ കൗണ്‍സിലറുടെ സഹായവും ലഭ്യമാക്കുന്നുണ്ട്. ജില്ലാ ജാഗ്രതാ സമിതിയുടെ ചെയര്‍പേഴ്‌സണ്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ ആണ്. ജില്ലാ വനിതാ ശിശു ഓഫീസര്‍ വിഎസ് ഷിംനയാണ് കണ്‍വീനര്‍. ജില്ലാ പോലീസ് മേധാവി, എ ഡി എം, കാസര്‍ഗോഡ് ആര്‍ഡിഒ, ക്രൈംബ്രാഞ്ച് ഡി വൈഎസ്പി, വനിത സെല്‍ സി ഐ, വനിതാ സംരക്ഷണഓഫീസര്‍ സാമൂഹ്യപ്രവര്‍ത്തകരായ എം സുമതി, പിസി സുബൈദ, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രതിനിധി അഡ്വ. എ പി ഉഷ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രതിനിധി എംലക്ഷ്മി, മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത എന്നിവര്‍ സമിതി അംഗങ്ങളായി പ്രവര്‍ത്തിക്കുന്നു.

Keywords:  Latest-News, Kerala, Thiruvananthapuram, Award, Top-Headlines, District-Panchayath, Kasaragod, Women's panel award announced for best-performing vigilance committees.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL