സംഭവം സംബന്ധിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: 'രണ്ട് വര്‍ഷത്തോളമായി അരവിന്ദയുടെ പുതിയ വീട് പണി നടക്കുകയാണ്. യോഗിഷ് ഗൗഡയാണ് കരാറുകാരന്‍. ഇയാളും ആശയും തമ്മിലുള്ള സൗഹൃദം പ്രണയമായി. അടക്ക തോട്ടത്തില്‍ നിന്നുള്ള വരുമാനം നിയന്ത്രണം ഇല്ലാതെ ചിലവാക്കുന്നു എന്ന് പറഞ്ഞ് ആശ ഭര്‍ത്താവുമായി വഴക്കിടുന്നത് പതിവായി. അത് ഗൗഡയുമായി ചേര്‍ന്നുള്ള മര്‍ദനത്തിലേക്ക് കടന്നു. മാസമായി താന്‍ രാത്രി മുറി അടച്ച് ഒറ്റക്കാണ് കിടക്കുന്നതെന്ന് അരവിന്ദ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.
തലേന്ന് രാത്രി 10ന് മുറിയില്‍ കിടന്ന ഭര്‍ത്താവ് വിളിച്ചിട്ട് അനങ്ങുന്നില്ലെന്ന് ആശ കഴിഞ്ഞ ഞായറാഴ്ച രാവിലെ പിതാവിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിട്ടല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. ഭാസ്‌കരയുടെ ബന്ധു രഘുനാഥ് നല്‍കിയ പരാതിയില്‍ കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം വെളിച്ചത്തു വന്നത്. കൂടുതല്‍ അന്വേഷണം നടക്കുന്നു'.
Keywords: Latest-News, National, Top-Headlines, Mangalore, Karnataka, Arrested, Crime, Murder, Police, Woman, lover arrested for man's murder.
< !- START disable copy paste -->