Join Whatsapp Group. Join now!
Aster mims 04/11/2022

Vehicles | കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ പൊലീസ് സ്റ്റേഷനുകളില്‍ കുമിഞ്ഞുകൂടുന്നു; തുരുമ്പിച്ച് തീരുന്നത് കോടികളുടെ വണ്ടികള്‍; കുമ്പളയില്‍ ലേലം വിളിക്കുന്നത് 20 എണ്ണം, കെട്ടിക്കിടക്കുന്നത് അതിലേറെ

Vehicle pile-up at Police Stations, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കുമ്പള: (www.kasargodvartha.com) കേസുകളിലും അപകടങ്ങളിലും മറ്റും പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത അനവധി വാഹനങ്ങള്‍ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ തുരുമ്പെടുത്ത് നശിക്കുന്നു. കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഇതിലൂടെ സംഭവിക്കുന്നത്. വിവിധ കേസുകളില്‍ പിടികൂടിയതും, പലയിടങ്ങളില്‍ അവകാശികളില്ലാതെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതിന് ശേഷം പൊലീസ് കസ്റ്റഡിയിലെടുത്തതുമായ ജില്ലയിലെ 176 ഓളം വാഹനങ്ങള്‍ ലേലം വിളിക്കാന്‍ ജില്ലാ ഭരണകൂടവും, ജില്ലാ പൊലീസ് മേധാവിയും നടപടി സ്വീകരിച്ച് വരുന്നുണ്ട്. അതിനിടയിലും വിവിധ പൊലീസ് സ്റ്റേഷന്‍ വളപ്പിലും പരിസരത്തും മണ്ണിനോട് ചേര്‍ന്നും, കാടുകയറിയും നശിക്കുന്നത് അതിന്റെ പത്തിരട്ടി വാഹനങ്ങളാണ്.
         
Latest-News, Kerala, Kasaragod, Top-Headlines, Kumbala, Complaint, Police Station, Police, Vehicles, Vehicle pile-up at Police Stations.

ജില്ലയിലെ ഒട്ടുമിക്ക പൊലീസ് സ്റ്റേഷന്‍ വളപ്പും പരിസരവും നിയമലംഘനത്തിന് പിടികൂടിയ വാഹനങ്ങളുടെ ശവപ്പറമ്പായി മാറിയ സാഹചര്യത്തിലാണ് അധികൃതര്‍ ലേല നടപടികള്‍ക്ക് ഒരുങ്ങിയത്. നിലവില്‍ അന്വേഷണാവസ്ഥയില്‍ കോടതി വിചാരണയില്‍ ഇല്ലാത്തതായ വാഹനങ്ങളാണ് പൊലീസ് നിയമപ്രകാരം സര്‍കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ലേലം വിളിക്കാന്‍ ഒരുങ്ങുന്നത്. കേസുകള്‍ നീണ്ടുപോകുന്നതാണ് മറ്റു വാഹനങ്ങള്‍ക്ക് ലേലം തടസമാകുന്നത്. ഈ മാസം 25ന് ശേഷം ലേലവുമായി ബന്ധപ്പെട്ട തീരുമാനം ഉണ്ടാകുമെന്നാണ് ഉത്തരവില്‍ പറയുന്നത്. 2019 ല്‍ ഇത്തരത്തില്‍ ലേലം വിളി നടപടി സ്വീകരിച്ചിരുന്നു. അന്ന് 257 വാഹനങ്ങളാണ് ലേലം വിളിച്ച് സര്‍കാരിലേക്ക് മുതല്‍ക്കൂട്ടാക്കി മാറ്റിയത്.

പിടിച്ചെടുത്ത വാഹനങ്ങള്‍ വേഗത്തില്‍ വിട്ടുനല്‍കാനുള്ള നടപടി 2013ല്‍ തന്നെ ഡിജിപി, ഐജിമാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും നടപടികളില്‍ കാലതാമസം നേരിട്ടതാണ് 'വാഹനമാലിന്യം' ഇത്രയും രൂക്ഷമാകാന്‍ കാരണമായത്. സുപ്രീംകോടതിയും, ഹൈകോടതിയും പലതവണ വിഷയത്തില്‍ ഇടപെട്ടതുമാണ്.

കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇത്തരത്തില്‍ 20 വാഹനങ്ങളാണ് ലേലം വിളിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. കുമ്പളയിലാകട്ടെ മണ്ണിനോട് ചേര്‍ന്ന് നൂറുകണക്കിന് വാഹനങ്ങളാണ് പൊലീസ് സ്റ്റേഷന്‍ പരിസരത്ത് നശിച്ചുകൊണ്ടിരിക്കുന്നത്. കുമ്പളയില്‍ ഏറെയും മണല്‍ക്കടത്ത്, ലഹരിക്കടത്ത് കേസില്‍പ്പെട്ട വാഹനങ്ങളാണ് കസ്റ്റഡിയിലുള്ളതും നശിച്ചു കൊണ്ടിരിക്കുന്നതും. തുച്ഛമായ തുകയ്ക്ക് വാഹനങ്ങള്‍ വിലക്കെടുക്കുകയോ, വാടകയ്ക്ക് എടുക്കുകയോ ചെയ്ത് മണല്‍ കടത്തിനും ലഹരിക്കടത്തിനുമാണ് മാഫിയകള്‍ ഉപയോഗിക്കുന്നത്. പൊലീസ് പിടിച്ചാല്‍ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടും.
       
Latest-News, Kerala, Kasaragod, Top-Headlines, Kumbala, Complaint, Police Station, Police, Vehicles, Vehicle pile-up at Police Stations.

വാഹനത്തിനാകട്ടെ മതിയായ രേഖകളോ, മറ്റോ ഇല്ലാത്തത് ഇത്തരത്തില്‍ വാഹനങ്ങള്‍ പൊലീസ് സ്റ്റേഷന്‍ പരിസരത്ത് തുരുമ്പെടുത്തും, കാടുകയറിയും, മണ്ണിനോട് ചേര്‍ന്നും നശിക്കാന്‍ കാരണമാകുന്നുവെന്ന് അധികൃതര്‍ പറയുന്നു. നശിച്ച പല വാഹനങ്ങളും ആക്രിക്കച്ചവടക്കാര്‍ക്ക് പോലും വേണ്ടാത്ത അവസ്ഥയിലായിട്ടുണ്ട്. വാഹനങ്ങളില്‍ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കൊതുകുകള്‍ പെരുകുന്ന അവസ്ഥയാണ്. കൂടാതെ കാട് മൂടി കിടക്കുന്ന വാഹനങ്ങളുടെ ഇടയില്‍ ഇഴ ജന്തുക്കളും മറ്റും പെരുകുന്നുമുണ്ടെന്നും പരാതിയുണ്ട്. ഇതിന് തൊട്ടടുത്തയായി സ്‌കൂള്‍- കോളജുകള്‍ പ്രവര്‍ത്തിച്ചു വരുന്നു. ഇത്തരം സംഭവങ്ങള്‍ സ്‌കൂള്‍ അധികൃതരിലും, രരക്ഷിതാക്കള്‍ക്കിടയിലും വലിയ ആശങ്കയും ഉണ്ടാക്കുന്നുമുണ്ട്.

കുമ്പള പൊലീസ് സ്റ്റേഷന്‍ പരിസരത്തെ വാഹനങ്ങള്‍ കുറച്ചൊന്നുമല്ല പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത്. കുമ്പള ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രോത്സവത്തിന് ഈ വര്‍ഷം വലിയ തോതിലുള്ള ഭക്തജന തിരക്ക് അനുഭവപ്പെട്ടിരുന്നു. ഉത്സവത്തിന്റെ ഭാഗമായുള്ള വെടിക്കെട്ട് കാണാന്‍ സ്‌കൂള്‍ മൈതാനത്തിന് സമീപത്ത് കൂട്ടിയിട്ടിരിക്കുന്ന വാഹനങ്ങള്‍ ഭക്തജനങ്ങള്‍ക്ക് ഏറെ പ്രയാസമുണ്ടാക്കിയിരുന്നു. ജില്ലയില്‍ ഇത്തരത്തില്‍ കോടിക്കണക്കിന് രൂപയുടെ വാഹനങ്ങളാണ് നശിച്ചുകൊണ്ടിരിക്കുന്നത്. സര്‍കാരിന്റെ സാമ്പത്തിക സ്ഥിതി വളരെ മോശമായ സാഹചര്യത്തില്‍ നശിച്ചുകൊണ്ടിരിക്കുന്ന വാഹനങ്ങള്‍ ലേലം വിളിച്ച് നല്‍കാനായാല്‍ അതിന് അത് സര്‍കാരിന് വലിയ മുതല്‍ക്കൂട്ടാവുമെന്ന് പ്രദേശവാസികള്‍ പറയുന്നു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Kumbala, Complaint, Police Station, Police, Vehicles, Vehicle pile-up at Police Stations.
< !- START disable copy paste -->

Post a Comment