city-gold-ad-for-blogger
Aster MIMS 10/10/2023

Minister | സംസ്ഥാനത്ത് ചൂട് കൂടുന്നു: തീപ്പിടുത്തമുണ്ടാകാതിരിക്കാനും പൊള്ളലേല്‍ക്കാതിരിക്കാനും ശ്രദ്ധിക്കാന്‍ നിര്‍ദേശം നല്‍കി മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: (www.kasargodvartha.com) സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തീപ്പിടുത്തം മൂലമുള്ള പൊള്ളലേല്‍ക്കാന്‍ സാധ്യത കൂടുതലാണ്. പലപ്പോഴും അശ്രദ്ധയാണ് തീപ്പിടുത്തത്തിന് കാരണം. സംസ്ഥാനത്ത് പല സ്ഥലങ്ങളില്‍ നിന്നും ചെറുതും വലുതുമായ തീപ്പിടുത്തങ്ങള്‍ മൂലം പൊള്ളലേറ്റ് ചികിത്സ തേടിവരുന്നുണ്ട്.


അല്‍പം ശ്രദ്ധിച്ചാല്‍ പല തീപ്പിടുത്തങ്ങളും ഒഴിവാക്കാനും പൊള്ളലില്‍ നിന്നും രക്ഷനേടാനും സാധിക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. പൊള്ളലേറ്റവരുടെ വിദഗ്ധ ചികിത്സയ്ക്കായി പ്രധാന ആശുപത്രികളില്‍ സംവിധാനങ്ങളുണ്ട്. തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, കോഴിക്കോട് മെഡികല്‍ കോളജുകളില്‍ ബേണ്‍സ് യൂനിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തീപ്പിടുത്തമുണ്ടാകാതേയും പൊള്ളലേല്‍ക്കാതേയും എല്ലാവരും ജാഗ്രത പാലിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

Minister | സംസ്ഥാനത്ത് ചൂട് കൂടുന്നു: തീപ്പിടുത്തമുണ്ടാകാതിരിക്കാനും പൊള്ളലേല്‍ക്കാതിരിക്കാനും ശ്രദ്ധിക്കാന്‍ നിര്‍ദേശം നല്‍കി മന്ത്രി വീണാ ജോര്‍ജ്

തീപ്പിടുത്തം വളരെ ശ്രദ്ധിക്കണം

ചൂട് കാലമായതിനാല്‍ തീപ്പിടുത്തം ഉണ്ടായാല്‍ വളരെവേഗം പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ട്. തീ, ഗ്യാസ്, ഷോര്‍ട് സര്‍ക്യൂട് എന്നിവയില്‍ നിന്നൊക്കെ തീപ്പിടുത്തമുണ്ടാകാം. പേപറോ ചപ്പുചവറോ കരിയിലയോ മറ്റും കൂട്ടിയിട്ട് കത്തിക്കുമ്പോള്‍ തീപ്പിടുത്തമുണ്ടാകാന്‍ സാധ്യതയുണ്ട്. പാചകം ചെയ്യുമ്പോഴും തീപ്പിടുത്തമുണ്ടാകാതെ ശ്രദ്ധിക്കണം. അലക്ഷ്യമായ വസ്ത്രധാരണവും ശ്രദ്ധക്കുറവുമാണ് പലപ്പോഴും തീപ്പിടുത്തമുണ്ടാക്കുന്നത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


1. തീപ്പിടുത്തമുണ്ടായാല്‍ എത്ര ചെറിയ പൊള്ളലാണെങ്കിലും നിസാരമായി കാണരുത്.

2. പ്രഥമ ശ്രുശ്രൂഷ നല്‍കി ചികിത്സ തേടണം.

3. തീ കൂടുതല്‍ പടരുമെന്നതിനാല്‍ പരിഭ്രമിച്ച് ഓടരുത്.

4. തീയണച്ച ശേഷം പൊള്ളലേറ്റ ഭാഗത്തേക്ക് തണുത്തവെള്ളം ധാരാളമായി ഒഴിക്കുകയോ തണുത്ത വെള്ളത്തില്‍ 5-10 മിനുട് മുക്കിവയ്ക്കുകയോ ചെയ്യുക.

5. അധികം തണുത്ത വെള്ളമോ ഐസ് വെള്ളമോ ഒഴിക്കരുത്. ഇത് രോഗിയുടെ ശരീരതാപനില പെട്ടെന്ന് കുറഞ്ഞ് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാകും.

6. അണുബാധയ്ക്ക് കാരണമാകുമെന്നതിനാല്‍ കുമിളകള്‍ ഉരയ്ക്കുകയോ കുത്തിപ്പൊട്ടിക്കുകയോ ചെയ്യരുത്.

7. നെയ്യ്, വെണ്ണ, പൗഡര്‍, എന്തെങ്കിലും ദ്രാവകം, ഓയിന്റ്‌മെന്റ്, ലോഷന്‍, ടൂത് പേസ്റ്റ് എന്നിവ പൊള്ളലേറ്റ ഭാഗത്ത് പുരട്ടരുത്.

8. പൊള്ളലേറ്റ ഭാഗത്ത് ഒട്ടിപ്പിടിക്കുന്നതരം പഞ്ഞിയോ ബാന്‍ഡേജോ ഒട്ടിക്കരുത്.

9. വായിലോ തൊണ്ടയിലോ പൊള്ളലേറ്റും ചൂട് പുക ശ്വസിക്കുന്നത് കൊണ്ടും ശ്വാസതടസം ഉണ്ടാകാം.

10. ശ്വാസതടസം കൂടുതലാണെങ്കില്‍ അടിയന്തിര ചികിത്സ വേണ്ടിവരും.

11. സമയം നഷ്ടപ്പെടുത്താതെ എത്രയുംവേഗം ചികിത്സ തേടുക.

Keywords:  Minister Veena George instructed to take care to avoid fire and burns, Thiruvananthapuram, News, Health, Health and Fitness, Top-Headlines, Health Minister, Kerala.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL