കാസർകോട്: (www.kasargodvartha.com) നെല്ലിക്കുന്ന് കടലിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞില്ല. പുരുഷന്റേതാണ് മൃതദേഹം. തിങ്കളാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് നെല്ലിക്കുന്ന് ചേരങ്കൈ കടപ്പുറത്ത് നിന്ന് ഒരു നോടികൽ മൈൽ അകലെ മൃതദേഹം മീൻ പിടുത്ത തൊഴിലാളികളുടെ ശ്രദ്ധയിൽ പെട്ടത്.
വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ തളങ്കര കോസ്റ്റൽ പൊലീസ് ബോടിൽ മൃതദേഹം കരയിലെത്തിക്കുകയായിരുന്നു. മൃതദേഹം ഇപ്പോൾ കാസർകോട് ജെനറൽ ആശിപത്രി മോർചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹത്തിന് ഏകദേശം രണ്ടാഴ്ചയിലേറെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. മിസിങ് കേസുകളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.
Dead Body | കടലിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞില്ല; രണ്ടാഴ്ചയിലേറെ പഴക്കം
#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾUnidentified dead body of man found