ലന്‍ഡന്‍: (www.kasargodvartha.com) യുകെയില്‍ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു. എറണാകുളം കൂത്താട്ടുകുളം സ്വദേശികളായ ജോര്‍ജ് ജോസഫിന്റെയും ബീന ജോര്‍ജിന്റെയും മകള്‍ നേഹ ജോര്‍ജ് (25) ആണ് മരിച്ചത്. യുകെയില്‍ ക്ലിനികല്‍ ഫാര്‍മസിസ്റ്റ് ആയി ജോലി ചെയ്യുകയായിരുന്നു നേഹ.
കുടുംബം ഏറെ നാളായി ബ്രൈറ്റണില്‍ താമസിക്കുകയാണ്. വ്യാഴാഴ്ച രാവിലെയാണ് കുഴഞ്ഞുവീണത്. ഉടന്‍ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ എത്തുന്നതിന് മുമ്പ് മരണം സംഭവിച്ചിരുന്നു. ഓസ്‌ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡിലുള്ള ഭര്‍ത്താവിന്റെ അടുത്തേക്ക് വ്യാഴാഴ്ച യാത്ര ചെയ്യാനിരിക്കവെ ആയിരുന്നു ആകസ്മിക വിയോഗം.
Keywords: News, World, Woman, Death, Family, Top-Headlines, Hospital, UK: Malayali woman collapsed to death.