Join Whatsapp Group. Join now!
Aster MIMS 25/06/2023

Fuel Price | യുഎഇയില്‍ മാര്‍ച് മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു

UAE: Petrol, diesel prices for March 2023 announced #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ

ദുബൈ: (www.kasargodvartha.com) യുഎഇയില്‍ മാര്‍ച് മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു. മാര്‍ചില്‍ പെട്രോള്‍ വില വര്‍ധിച്ചു. അതേസമയം ഡീസലിന് വില കുറയുകയും ചെയ്തു. സൂപര്‍ 98 പെട്രോളിന് ഫെബ്രുവരിയെ അപേക്ഷിച്ച് നാല് ഫില്‍സാണ് വര്‍ധിച്ചത്. കഴിഞ്ഞ മാസം ലിറ്ററിന് 3.05 ദിര്‍ഹമായിരുന്നു. ഇത് മാര്‍ചില്‍ 3.09 ദിര്‍ഹമാകും. 

സ്‌പെഷ്യല്‍ 95 പെട്രോള്‍ നിരക്ക് 2.93 ദിര്‍ഹമില്‍ നിന്ന് 2.97 ദിര്‍ഹമായി ഉയരും. ഇപ്ലസ് പെട്രോള്‍ നിരക്ക് 2.86 ദിര്‍ഹമില്‍ നിന്ന് 2.90 ദിര്‍ഹമാകും. അതേസമയം, ഡീസല്‍ വിലയില്‍ 24 ഫില്‍സിന്റെ കുറവുണ്ടാകും. 3.38 ദിര്‍ഹമായിരുന്നത് 3.14 ദിര്‍ഹമായാണ് കുറയുന്നത്. ഇതോടെ, വിവിധ എമിറേറ്റുകളിലെ ടാക്‌സി നിരക്കുകളിലും മാറ്റമുണ്ടാകും. 

Dubai, News, Gulf, World, Fuel, Business, Petrol, Price, UAE: Petrol, diesel prices for March 2023 announced.

Keywords: Dubai, News, Gulf, World, Fuel, Business, Petrol, Price, UAE: Petrol, diesel prices for March 2023 announced.

Post a Comment