Join Whatsapp Group. Join now!
Aster mims 04/11/2022

Protest | ഇന്ധന സെസിനെതിരെ വ്യാപാരികള്‍ പ്രക്ഷോഭത്തിലേക്ക്; 28ന് സെക്രടറിയേറ്റിന് മുന്നില്‍ ധര്‍ണ; സമര പ്രഖ്യാപന വാഹനജാഥ 21ന് തൃക്കരിപ്പൂരില്‍ നിന്ന് ആരംഭിക്കും

Traders to protest against fuel cess, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) ചെറുകിട വ്യാപാര മേഖലയെ അവഗണിക്കുന്ന കേന്ദ്ര, സംസ്ഥാന ബജറ്റുകള്‍ക്കും, പുതുതായി ഏര്‍പെടുത്തുന്ന ഇന്ധന സെസിനുമെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സമരത്തിന്റെ ആദ്യ ഘട്ടമെന്ന നിലയില്‍ സംസ്ഥാന കമിറ്റിയുടെ നേതൃത്വത്തില്‍ 28ന് സെക്രടറിയേറ്റിന് മുന്നില്‍ ധര്‍ണ നടത്തുമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി ജില്ലാ പ്രസിഡണ്ട് കെ അഹ്മദ് ശരീഫ് നയിക്കുന്ന സമര പ്രഖ്യാപന വാഹനജാഥ 21ന് രാവിലെ ഒമ്പത് മണിക്ക് തൃക്കരിപ്പൂരില്‍ നിന്ന് ആരംഭിക്കും.
          
Latest-News, Kerala, Kasaragod, Top-Headlines, Press Meet, Budget, Kerala-Budget, Union-Budget, Government, Protest, Merchant, Fuel, Price, Traders to protest against fuel cess.

ഹെല്‍ത് കാര്‍ഡിന്റെ പേരിലുള്ള വ്യാപാരി പീഡനം അവസാനിപ്പിക്കുക, വിലക്കയറ്റം സൃഷ്ടിക്കുന്ന ഇന്ധന സെസ് പിന്‍വലിക്കുക, 1600 രൂപയില്‍ നിന്ന് 1300 രൂപയിലേക്ക് വെട്ടിക്കുറച്ച വ്യാപാരി ക്ഷേമനിധി പെന്‍ഷന്‍ പുന:സ്ഥാപിക്കുക. ദേശീയപാത നിര്‍മാണത്തില്‍ ടൗണുകള്‍ കേന്ദ്രീകരിച്ച് അടിപ്പാതയും മേല്‍പാലവും നിര്‍മിക്കുക, കട ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികള്‍ക്ക് അര്‍ഹമായ നഷ്ട പരിഹാരം അനുവദിക്കുക, ജി എസ് ടിയുടെ പേരിലുള്ള വ്യാപാരി പീഡനം അവസാനിപ്പിക്കുക, കെട്ടിട നികുതി, വൈദ്യുതി ചാര്‍ജ് വെള്ളക്കരം എന്നിവ വര്‍ധിപ്പിച്ചത് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് വാഹനജാഥ സംഘടിപ്പിക്കുന്നത്.
      
Latest-News, Kerala, Kasaragod, Top-Headlines, Press Meet, Budget, Kerala-Budget, Union-Budget, Government, Protest, Merchant, Fuel, Price, Traders to protest against fuel cess.

പുതുച്ചേരി ട്രേഡേര്‍സ് ഫെഡറേഷന്‍ പ്രസിഡണ്ട് കെകെ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. വിവിധ യൂനിറ്റുകളിലെ സ്വീകരണത്തിന് ശേഷം പ്രചാരണ ജാഥ 25ന് വൈകിട്ട് കാസര്‍കോട്ട് സമാപിക്കും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് കെ അഹ്മദ് ശരീഫ്, ജില്ലാ ട്രഷറര്‍ മാഹിന്‍ കോളിക്കര, ജില്ലാ സെക്രടറിമാരായ കുഞ്ഞിരാമന്‍ ആകാശ്, ടിഎ അന്‍വര്‍ സാദത്ത്, കെ ദിനേശ് എന്നിവര്‍ സംബന്ധിച്ചു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Press Meet, Budget, Kerala-Budget, Union-Budget, Government, Protest, Merchant, Fuel, Price, Traders to protest against fuel cess.
< !- START disable copy paste -->

Post a Comment