മംഗ്ളുറു: (www.kasargodvartha.com) രണ്ടു പേരെ കൊന്ന കടുവയെ ദക്ഷിണ കുടകില്‍ കുട്ട ഗ്രാമത്തിലെ നനച്ചിയില്‍ നിന്ന് വനം അധികൃതര്‍ ജീവനോടെ പിടികൂടി. വയനാടുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയില്‍ കടുവ നടത്തിയ ആക്രമണത്തില്‍ ഞായറാഴ്ച വൈകുന്നേരം ഹുന്‍സൂര്‍ അന്‍ഗോട്ട സ്വദേശികളായ ആദിവാസി മധു- വീണ കുമാരി ദമ്പതികളുടെ മകന്‍ ചേതന്‍ (18), തിങ്കളാഴ്ച രാവിലെ ഇവരുടെ ബന്ധു രാജു (75) എന്നിവര്‍ കൊല്ലപ്പെട്ടിരുന്നു.
ജനങ്ങള്‍ വനം വകുപ്പിനെതിരെ രോഷാകുലരാവുന്നതിനിടെയാണ് 24 മണിക്കൂറിനകം മയക്കുവെടിവെച്ച് പിടികൂടിയത്. മയങ്ങിക്കിടക്കുന്ന കടുവയുടെ പടം മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ആളുകള്‍ തിരക്കുകൂട്ടുന്നുണ്ടായിരുന്നു.
Keywords: Latest-News, National, Top-Headlines, Karnataka, Mangalore, Animal, Tiger, Tiger that killed 2 persons in Kodagu captured by forest officials.
< !- START disable copy paste -->