city-gold-ad-for-blogger
Aster MIMS 10/10/2023

Arrested | 'പണമിടപാട് സ്ഥാപനങ്ങളില്‍ മുക്കുപണ്ടം പണയം വച്ച് പണം തട്ടി'; 2 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: (www.kasargodvartha.com) പണമിടപാട് സ്ഥാപനങ്ങളില്‍ മുക്കുപണ്ടം പണയം വച്ച് പണം തട്ടുന്നുവെന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. സന്തോഷ് എന്ന സജയകുമാര്‍(28), പ്രതാപന്‍ (42) എന്നിവരെയാണ് വെള്ളറട പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

പൊലീസ് പറയുന്നത്: വെള്ളറട ആനപ്പാറയിലെ വിശ്വം ഫിനാന്‍സില്‍ 16 ഗ്രാം തൂക്കം വരുന്ന രണ്ട് വളകള്‍ പണയം വച്ചാണ് പണം തട്ടിയത്. ഈ വളകള്‍ ചെമ്പില്‍ നിര്‍മിച്ച് സ്വര്‍ണം പൂശിയവയായിരുന്നു. ഇത്തരത്തില്‍ പണയം വച്ച് പണം തട്ടുന്ന സംഘത്തിലെ അംഗങ്ങളാണ് ഇവര്‍.

Arrested | 'പണമിടപാട് സ്ഥാപനങ്ങളില്‍ മുക്കുപണ്ടം പണയം വച്ച് പണം തട്ടി'; 2 പേര്‍ അറസ്റ്റില്‍

ഇവര്‍ക്ക് ഒരു വള പണയം വയ്ക്കുമ്പോള്‍ 10,000 രൂപ നല്‍കും. ബാക്കി രൂപ ആഭരണങ്ങള്‍ നല്‍കുന്നവര്‍ കൈക്കലാക്കും. ആനപ്പാറയിലെ മറ്റു രണ്ട് സ്ഥാപനങ്ങളിലും പനച്ചമൂട്ടിലെ ഒരു സ്ഥാപനത്തിലും ഇത്തരത്തില്‍ മുക്കുപണ്ടം പണയം വച്ച് ഇവര്‍ പണം തട്ടിയെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. മറ്റു സ്ഥലങ്ങളില്‍ പണയം വയ്ക്കുന്നതിനായി മുക്കുപണ്ടം എടുക്കാന്‍ കൊട്ടാരക്കരയിലേക്ക് പോകുന്നവഴിയാണ് പ്രതികളെ പൊലീസ് പിടികൂടിയത്.

Keywords: Thiruvananthapuram, News, Kerala, Top-Headlines, arrest, Arrested, Police, Thiruvananthapuram: Two arrested in fraud case.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL