Join Whatsapp Group. Join now!
Aster MIMS 25/06/2023

Theyyam | കോട്ടിക്കുളം പുത്രക്കാര്‍ തറവാട് തെയ്യം കെട്ട് മഹോത്സവം മാര്‍ച് 2ന് തുടങ്ങും

Theyyam festival will start on March 2, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) ഉദുമ കോട്ടിക്കുളം ശ്രീപുത്രക്കാര്‍ തറവാട് ഒന്ന് കുറവ് നാല്‍പ്പത് തെയ്യം കെട്ട് മഹോത്സവം മാര്‍ച് രണ്ട് മുതല്‍ ആറ് വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 34 തെയ്യക്കോലങ്ങള്‍ അഞ്ചു ദിവസങ്ങളിലായി കെട്ടിയാടും. 28 ന് വൈകുന്നേരം മൂന്നിന് കീഴൂര്‍, പയ്യന്നൂര്‍, കണ്ണൂര്‍, കാസര്‍കോട്, ബേക്കല്‍, കോട്ടിക്കുളം എന്നീ പ്രാദേശിക തല കുടുംബാംഗങ്ങളുടെ കലവറ നിറയ്ക്കല്‍ ഘോഷയാത്ര ബേക്കല്‍ കുറുംബ ഭഗവതി ക്ഷേത്ര പരിസരത്തു നിന്ന് പുറപ്പെടും.
   
Latest-News, Kerala, Kasaragod, Top-Headlines, Press Meet, Video, Religion, Festival, Theyyam, Theyyam festival will start on March 2.

രണ്ടിന് പുലര്‍ചെ ഗണപതി ഹോമത്തോടെ തുടക്കം കുറിക്കും. ഉച്ചയ്ക്ക് കോട്ടിക്കുളം കുറുംബ ഭഗവതി ക്ഷേത്ര ഭജന സമിതിയുടെ ഭജന നടക്കും. തുടര്‍ന്ന് കുറുംബ ഭഗവതി ക്ഷേത്രം സ്ഥാനികരുടെ ദര്‍ശനം. വൈകുന്നേരം നാലിന് ബേക്കല്‍ കുറുംബ ഭഗവതി ക്ഷേത്ര പരിസരത്ത് നിന്ന് തുരുമുല്‍കാഴ്ച സമര്‍പ്പണ ഘോഷയാത്ര പുറപ്പെടും. രാത്രി ഏഴിന് തെയ്യം തിടങ്ങള്‍. തുടര്‍ന്ന് വെള്ളാട്ടവും കുളിച്ച് തോറ്റവും.

മാര്‍ച് രണ്ട് മുതല്‍ അഞ്ച് വരെ നെല്ലുകുത്തി, കാര്‍ന്നോന്‍, പുല്ലുര്‍ണ്ണന്‍, കുണ്ടാര്‍ ചാമുണ്ഡി, വീരഭദ്രന്‍, രക്ത ചാമുണ്ഡി, പുല്ലൂര്‍കാളി,പാനക്കുറത്തി, വിഷ്ണു മൂര്‍ത്തി, കുമ്പത്തോട് ചാമുണ്ഡി, കുട്ടിശാസ്തന്‍,അന്തി കുറത്തി, ഭൈരവന്‍, പടവീരന്‍, പന്നിക്കുളത്ത് ചാമുണ്ഡി, തൊടുന്തട്ട ചാമുണ്ഡി (നിറകുടം), ചൂളിയര്‍ ഭഗവതി (നിറകുടം), മൂത്തോര്‍ ഭൂതം, കണ്ണങ്കാട്ട് ഭഗവതി (നിറകുടം), വിഷ്ണുമൂര്‍ത്തി,പഞ്ചുരുളി, തുളുനാടന്‍ ഭഗവതി, ഉച്ചകുറത്തി, ഇളയോര്‍ ഭൂതം, പൊട്ടന്‍ തെയ്യം, കുറുന്തി രിയമ്മ,ചെറിയ ഭഗവതി, കുറത്തിയമ്മ, അഞ്ചണങ്ങും ഭൂതം,കാലിച്ചാന്‍, വിഷ്ണു മൂര്‍ ത്തി, പടിഞ്ഞാറ്റ ചാമുണ്ഡി, പൊന്നിന്‍ തിരുമുടിചൂടിയ കോലസ്വരൂപതയായി അമ്മയുടെ തിരുമുടി നിവരല്‍ (നിറകുടം), ഉമ്മട്ട ഗുളികന്‍ തെയ്യങ്ങള്‍.
        
Latest-News, Kerala, Kasaragod, Top-Headlines, Press Meet, Video, Religion, Festival, Theyyam, Theyyam festival will start on March 2.

ആറിന് പുത്രക്കാര്‍ ആരൂഡം തറവാട്ടില്‍ വിഷ്ണുമൂര്‍ത്തി തെയ്യത്തിന്റെ പുറപ്പാട്. തുടര്‍ന്ന് വിളക്കിലരിയോടെ ഉത്സവം സമാപിക്കും. വാര്‍ത്താസമ്മേളനത്തില്‍ കെ ശങ്കരന്‍, കെ രമേശന്‍, കെ നാരായണന്‍, വി രാജേഷ് കുമാര്‍, വി രാജേഷ്, ആര്‍ രാജശേഖരന്‍ എന്നിവര്‍ സംബന്ധിച്ചു.


Keywords: Latest-News, Kerala, Kasaragod, Top-Headlines, Press Meet, Video, Religion, Festival, Theyyam, Theyyam festival will start on March 2.
< !- START disable copy paste -->

Post a Comment