Join Whatsapp Group. Join now!
Aster mims 04/11/2022

Leaders Camp | സുന്നി ജംഇയ്യതുല്‍ മുഅല്ലിമീന്‍ ലീഡേഴ്സ് കാംപ് ഫെബ്രുവരി 18ന്; അധ്യാപകരെ ആദരിക്കും

Sunni Jamiyyathul Mu'alimeen Leaders Camp on February 18, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) മുഅല്ലിം ശാക്തീകരണ കര്‍മ പദ്ധതികളുടെ ഭാഗമായി സുന്നി ജംഇയതുല്‍ മുഅല്ലിമീന്‍ (SJM) ജില്ലാ ലീഡേഴ്സ് കാംപ് ഫെബ്രുവരി 18ന് രാവിലെ 10.30 മുതല്‍ തൃക്കരിപ്പൂര്‍ അല്‍ മുജമ്മഉല്‍ ഇസ്ലാമിയയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയിലെ 17 റേന്‍ജുകളിലെ ഭാരവാഹികളാണ് കാംപ് അംഗങ്ങള്‍. സംഗമത്തില്‍ ജില്ലയിലെ സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകാരമുള്ള മദ്രസയില്‍ 10 വര്‍ഷത്തിലധികമായി സേവനം തുടരുന്ന അമ്പതോളം മദ്‌റസാധ്യാപകരെ ആദരിക്കും.
         
Latest-News, Kerala, Kasaragod, Top-Headlines, Press Meet, SSF, Sunni, Sunni Jamiyyathul Mu'alimeen Leaders Camp on February 18.

ജില്ലാ കമിറ്റിയുടെ പുതിയ വെബ്‌സൈറ്റ് ലോഞ്ചിംഗും സമ്മേളനത്തില്‍ നടക്കും. എസ്‌ജെഎം മുഖപത്രമായ 'സുന്നത്ത്', വിദ്യാര്‍ഥികള്‍ക്കായി പ്രസിദ്ദീകരിക്കുന്ന 'ബാലകുസുമം' എന്നീ മാസികകളുടെ കാംപയിന്‍ കാലത്ത് ഏറ്റവും കൂടുതല്‍ വരിക്കാരെ ചേര്‍ത്ത് സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടിയ എര്‍മാളം ബുസ്താനുല്‍ ഉലും മദ്‌റസയ്ക്കും, ജില്ലയില്‍ ഒന്നാം സ്ഥാനത്തെത്തിയ പരപ്പ, ചെര്‍ക്കള റേന്‍ജുകള്‍ക്കും, ടാര്‍ഗറ്റ് പൂര്‍ത്തിയാക്കിയ വിവിധ മദ്‌റസകള്‍ക്കും അവാര്‍ഡ് സമ്മാനിക്കും.

അധ്യാപകരുടെ ക്ഷേമത്തിനായി, വിവാഹം, വീട് നിര്‍മാണം, വിലാദ: സ്‌നേഹസ്പര്‍ഷം, കുടിവെള്ളം, ചികിത്സാ - വിധവാ സഹായം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് റിലീഫ് പ്രവര്‍ത്തനങ്ങളും നിരന്തര ട്രെയിനിംഗിന്റെ ഭാഗമായി മുഅല്ലിം എംപവര്‍മെന്റ് പ്രോഗ്രാം (എംഇപി), ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം (ക്യുഐപി) തുടങ്ങിയ പ്രോഗ്രാമുകളിലൂടെ ആയിരക്കണക്കിന് അധ്യാപകരെ സജ്ജരാക്കിയതായും ഭാരവാഹികള്‍ പറഞ്ഞു.
           
Latest-News, Kerala, Kasaragod, Top-Headlines, Press Meet, SSF, Sunni, Sunni Jamiyyathul Mu'alimeen Leaders Camp on February 18.

ജില്ലാ പ്രസിഡന്റ് ജമാലുദ്ദീന്‍ സഖാഫി ആദൂര്‍ അധ്യക്ഷത വഹിക്കും. സമസ്ത കേന്ദ്ര മുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ത്വയ്യിബുല്‍ ബുഖാരി ആദരവിന് നേതൃത്വം നല്‍കും. എസ്‌ജെഎം സംസ്ഥാന സെക്രടറി കുഞ്ഞുകുളം സുലൈമാന്‍ സഖാഫി വിഷയാവതരണവും എസ് എസ് എഫ് സംസ്ഥാന സെക്രടറി അനസ് അമാനി കാമില്‍ സഖാഫി പുഷ്പഗിരി മുഖ്യ പ്രഭാഷണവും നടത്തും. വാര്‍ത്താസമ്മേളനത്തില്‍ ജമാലുദ്ദീന്‍ സഖാഫി ആദൂര്‍, ഇല്യാസ് മൗലവി കൊറ്റുമ്പ, അശ്‌റഫ് സഅദി ആരിക്കാടി, അബ്ദുര്‍ റസ്സാഖ് സഖാഫി കോട്ടക്കുന്ന്, ഹനീഫ് സഅദി മഞ്ഞംപാറ എന്നിവര്‍ സംബന്ധിച്ചു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Press Meet, SSF, Sunni, Sunni Jamiyyathul Mu'alimeen Leaders Camp on February 18.
< !- START disable copy paste -->

Post a Comment