Join Whatsapp Group. Join now!
Aster mims 04/11/2022

Subi Suresh | വിട വാങ്ങിയത് നര്‍മത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന നടി; സുബി സുരേഷിന്റെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

Subi Suresh; Actress who won the hearts of the Malayalee audience through comedy#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കൊച്ചി: (www.kasargodvartha.com) നര്‍മത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന നടി സുബി സുരേഷ് 41 ആം വയസിലാണ് വിടപറയുന്നത്. കരള്‍ രോഗത്തെ തുടര്‍ന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. നടിയുടെ അപ്രതീക്ഷിത വേര്‍പാടില്‍ ഞെട്ടി നില്‍ക്കുകയാണ് സഹപ്രവര്‍ത്തകരും ആരാധകരും.

എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലാണ് ജനനം. തൃപ്പൂണിത്തുറ സര്‍കാര്‍ സ്‌കൂളിലും, സെന്റ് തെരേസാസിലുമായിരുന്നു സ്‌കൂള്‍-കോളജ് വിദ്യാഭ്യാസം. അച്ഛന്‍: സുരേഷ്, അമ്മ:  അംബിക, സഹോദരന്‍: എബി സുരേഷ്.

ബ്രേക് ഡാന്‍സില്‍ കമ്പം തോന്നിയ സുബി സ്‌കൂള്‍ കാലം മുതല്‍ ഡാന്‍സ് പഠിക്കാന്‍ തുടങ്ങി. അതിലൂടെയാണ് വേദികളിലേക്കുള്ള അരങ്ങേറ്റം. മിമിക്രി രംഗത്തിലൂടെ കലാരംഗത്തേക്കും ചുവടുവച്ചു. ടെലിവിഷന്‍ ചാനലുകളിലും സ്റ്റേജ് ഷോകളിലുമായി സ്‌കിറ്റുകള്‍ അവതരിപ്പിച്ച് കോമഡി റോളുകളില്‍ തിളങ്ങി. കോമഡി പരമ്പരയിലൂടെ സുബി സുരേഷ് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി. 

മിമിക്‌സ് മിമിക്രി രംഗത്ത് സ്ത്രീകള്‍ അധികം സാന്നിധ്യമാല്ലാത്ത കാലത്ത് ജനപ്രിയ കോമഡി പരിപാടിയിലെ മുഖമാണ് സുബി. സ്റ്റേജ് ഷോകളില്‍ നിറ സാന്നിധ്യമായിരുന്ന മികച്ച പ്രകടനമാണ് സുബി കാഴ്ചവച്ചിരുന്നത്. അടുത്തകാലത്തായി യൂട്യൂബില്‍ അടക്കം സജീവമായിരുന്നു സുബി. 

news,Kerala,State,Kochi,Entertainment,Actress,Obituary,Condolence,Top-Headlines,Latest-News,Trending, Subi Suresh; Actress who won the hearts of the Malayalee audience through comedy


സൂര്യ ടിവിയിലെ കുട്ടിപ്പട്ടാളം എന്ന കൊച്ചുകുട്ടികളുടെ പരിപാടിയുടെ അവതാരകയായിരുന്നു സുബി. രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന സിനിമയിലൂടെ 2006ലാണ് സുബി സുരേഷ് ചലച്ചിത്രലോകത്തേയ്ക്ക് കടക്കുന്നത്.

എല്‍സമ്മ എന്ന ആണ്‍കുട്ടി, പഞ്ചവര്‍ണ്ണ തത്ത, എന്നിവയുള്‍പെടെ 20 ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

സുബി സുരേഷിന്റെ അകാല വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. കൊച്ചിന്‍ കലാഭവനിലൂടെ കലാരംഗത്ത് എത്തിയ സുബി റിയാലിറ്റി ഷോ, ഹാസ്യ പരിപാടികള്‍ എന്നിവയിലൂടെ മലയാളി മനസില്‍ ഇടം നേടി. സുബിയുടെ നിര്യാണത്തിലൂടെ ഏറെ ഭാവിയുള്ള ഒരു കലാകാരിയെയാണ് നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Keywords: news,Kerala,State,Kochi,Entertainment,Actress,Obituary,Condolence,Top-Headlines,Latest-News,Trending, Subi Suresh; Actress who won the hearts of the Malayalee audience through comedy

Post a Comment