Accident | ബൈകും മീൻ വണ്ടിയും കൂട്ടിയിടിച്ച് അകൗണ്ടിംഗ് വിദ്യാർഥിക്ക് ഗുരുതരം; സിസിടിവി ദൃശ്യം പുറത്ത്
#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾStudent seriously injured in bike and lorry collision
കാഞ്ഞങ്ങാട്: (www.kasargodvartha.com) ബൈകും മീൻ വണ്ടിയും കൂട്ടിയിടിച്ച് അകൗണ്ടിംഗ് വിദ്യാർഥിക്ക് ഗുരുതരമായി പരുക്കേറ്റു. അപകടത്തിൻ്റെ സിസിടിവി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്. ബുധനാഴ്ച പുലർചെ മൂന്ന് മണിയോടെ കല്ലൂരാവി പച്ച ഭണ്ഡാരത്തിനടുത്ത് വെച്ചാണ് അപകടം സംഭവിച്ചത്. കല്ലൂരാവി പിള്ളേരെ പീഠികയിലെ ചന്ദ്രൻ - സുഗന്ധി ദമ്പതികളുടെ മകൻ ജയചന്ദ്രനെ (22) യാണ് ഗുരുതരമായി പരുക്കേറ്റ് കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പാലക്കുന്ന് ഭരണി ഉത്സവം കഴിഞ്ഞ് സുഹൃത്തായ ജയചന്ദ്രനെ കല്ലൂരാവി അയ്യപ്പ ഭജനമന്ദിരത്തിനടുത്ത് ഇറക്കി വീട്ടിലേക്ക് പോകുന്നതിനിടെ മുന്നിൽ പോകുകയായിരുന്ന മീൻ കയറ്റിയ പികപ് ലോറി എതിർവശത്തേക്ക് വെട്ടിച്ചപ്പോൾ ബൈക് പികപ് വാനിൻ്റെ സൈഡിൽ ഇടിച്ച് റോഡിലേക്ക് മറിയുകയായിരുന്നുവെന്നാണ് വിവരം.
അപകടത്തെ തുടർന്ന് ബോധം നഷ്ടമായ യുവാവിനെ ആദ്യം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും പിന്നീട് കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. തലയിൽ ശസ്ത്രക്രിയ നടത്തിയ വിദ്യാർഥി തീവ്രപരിചരണത്തിൽ തന്നെ കഴിയുകയാണ്. ബോധം ഇനിയും വീണ്ടെടുത്തിട്ടില്ല. മീൻ വണ്ടി ഹൊസ്ദുർഗ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Keywords: Kasaragod, News, Kerala, Accident, Bike, Student, Kanhangad, Injured, Hospital, Lorry, Road, Police, Custody, Top-Headlines, Student seriously injured in bike and lorry collision. < !- START disable copy paste -->