Join Whatsapp Group. Join now!
Aster mims 04/11/2022

Theft | പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് പണവും സ്വർണാഭരണവും കവർന്നതായി പരാതി; പൊലീസ് കേസെടുത്തു

ചീമേനി: (www.kasargodvartha.com) പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് പണവും സ്വർണാഭരണവും കവർന്നതായി പരാതി. കെഎസ്എഫ്ഇ മാലക്കല്ല് ബ്രാഞ്ചിലെ ജീവനക്കാരൻ കയ്യൂർ ആലന്തട്ടയിലെ തെക്കുമ്പാടൻ മധുസൂദനന്റെ (52) വീട്ടിലാണ് മോഷണം നടന്നത്. മൂന്നര പവന്റെ സ്വർണാഭരണവും 45,000 രൂപയും നഷ്ടപ്പെട്ടു.

കഴിഞ്ഞ ദിവസം പതിവുപോലെ വീട് പൂട്ടി മധുസൂദനും ഭാര്യയും ജോലിക്ക് പോയിരുന്നു. വൈകുന്നേരം ജോലി കഴിഞ്ഞ് ഭാര്യ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മുൻവശത്തെ വാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടത്. തുടർന്ന് അകത്ത് ചെന്ന് പരിശോധിച്ചപ്പോഴാണ് കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണാഭരണവും നഷ്ടപ്പെട്ടതായി കണ്ടെത്തിയതെന്ന് പരാതിയിൽ പറയുന്നു. 

Cheemeni, news, Kerala, Top-Headlines, Police, case, complaint, Robbery, Crime, Kasaragod,  Stolen from locked house.

പരാതിയുടെ അടിസ്ഥാനത്തിൽ ചീമേനി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എസ്ഐ കെ അജിതയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഫോറൻസിക് വിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തി.

Keywords: Cheemeni, news, Kerala, Top-Headlines, Police, case, complaint, Robbery, Crime, Kasaragod,  Stolen from locked house.

Post a Comment