ജില്ലയിൽ എട്ട് മണ്ഡലങ്ങളിലും എസ് ഡി പി ഐക്ക് സ്ഥാനാർഥിയുണ്ടാവുമെന്ന് ദക്ഷിണ കന്നഡ ജില്ലാ സെക്രടറി അൻവർ സാദത്ത് ബജത്തൂർ പറഞ്ഞു. കഴിഞ്ഞ ജൂലൈയിൽ പ്രവീൺ കൊല്ലപ്പെട്ട കേസിൽ എൻഐഎ ജനുവരി 20ന് ശാഫി ഉൾപെടെ 20പ്രതികളെ ഉൾപെടുത്തി പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. 2013ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്-ഏഴ്, ബിജെപി-ഒന്ന് എന്നിങ്ങിനെയായിരുന്നു ജില്ലയിൽ നിന്ന് വിജയിച്ചത്. എന്നാൽ 2018ൽ കോൺഗ്രസിന് മംഗ്‌ളുറു മണ്ഡലത്തിൽ യുടി ഖാദറിനെ മാത്രമേ വിജയിപ്പിക്കാനായുള്ളൂ. ഏഴിടത്തും ബിജെപിക്കായിരുന്നു വിജയം.
എസ് ഡി പി ഐ സ്ഥാനാർഥികൾ ന്യൂനപക്ഷ വോടുകൾ പിടിക്കുമ്പോൾ ഫലത്തിൽ ബിജെപിക്കാണ് അനുകൂലമാവുക എന്ന പൊതുനിരീക്ഷണമുണ്ട്. പ്രവീൺ വധം തെരഞ്ഞെടുപ്പിൽ സജീവ വിഷയമാവുന്നത് ബിജെപിക്ക് വലിയ ആഘാതമാവും എന്നാണ് മറ്റൊരു നിരീക്ഷണം. പ്രവീൺ വധക്കേസിൽ മുഖ്യപ്രതികളെന്ന് എൻഐഎ പറയുന്ന നിരോധിത സംഘടനയായ പോപുലർ ഫ്രണ്ട് പ്രവർത്തകരെ കേസ് ഏറ്റെടുത്ത് ഏഴ് മാസമായിട്ടും എൻഐഎക്ക് അറസ്റ്റ് ചെയ്യാനായിട്ടില്ല. ഇതിൽ ക്ഷുഭിതരായ യുവാക്കളെ ഭയന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ റോഡ് ഷോ നടത്താനുള്ള തീരുമാനം ബിജെപി ജില്ലാ കമിറ്റി ഉപേക്ഷിച്ചിരുന്നതായി റിപോർടുകൾ ഉണ്ടായിരുന്നു.

Keywords: Mangalore, News, Election, SDPI, Candidate, Murder-case, Karnataka, Arrest, President, Secretary, Case, Court, Congress, BJP, Vote, Road Show, Report, Top-Headlines, Shafi Bellare to be SDPI candidate from Puttur.
< !- START disable copy paste -->
< !- START disable copy paste -->