എം രമ പുരോഗമന കേരളത്തിന് അപമാനകരമാണ്. സംവരണ വിരുദ്ധ പരാമർശത്തിനെതിരെ പട്ടികജാതി പട്ടികവർഗ കമീഷനും ന്യൂനപക്ഷ കമീഷനും പരാതി നൽകും. വിദ്യാർഥികളെ അണിനിരത്തി ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും എസ്എഫ്ഐ യൂനിറ്റ് സെക്രടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
ഡോ. എം രമ പട്ടിക വിഭാഗം വിദ്യാർഥികളെ പരാമർശിച്ച് നടത്തിയ പ്രസ്‌താവന അങ്ങേയറ്റം അപലപനീയമാണെന്ന് പട്ടിക ജാതി ക്ഷേമസമിതിയും വാർത്താകുറിപ്പിൽ പറഞ്ഞു. സവർണ മനോഭാവത്തിന്റെ പുളിച്ചു തികട്ടലാണ് അധ്യാപികയിൽ നിന്നും ഉണ്ടായതെന്നും ഇത്തരം മനോഭാവം പുലർത്തുന്ന അധ്യാപികയ്‌ക്ക് കീഴിൽ പട്ടിക വിഭാഗം വിദ്യാർഥികൾ എങ്ങനെയാണ് പഠനം നടത്തുന്നതെന്നും സംഘടന ചോദിച്ചു.
സംവരണം, ആരുടെയും ഔദാര്യമല്ല എന്ന മിനിമം ധാരണയെങ്കിലും പ്രിൻസിപൽ സ്ഥാനത്തിരുന്ന അധ്യാപികയ്‌ക്കില്ല. സംവരണത്തിലൂടെ വന്നവർ അക്രമികൾ എന്ന ധാരണ വച്ചുപുലർത്തുന്നത് ക്രിമിനൽ കുറ്റമാണെന്നും ഇതിൽ കർശന നടപടി വേണമെന്നും പ്രസിഡന്റ് പി ജഗദീശനും ജില്ലാസെക്രടറി ബി എം പ്രദീപും കൂട്ടിച്ചേർത്തു.
ആദിവാസി ക്ഷേമസമിതിയും ഡോ. എം രമയ്‌ക്കെതിരെ ആഞ്ഞടിച്ചു. പ്രസ്‌താവനക്കെതിരെ കേസെടുക്കണമെന്ന് സമിതി ആവശ്യപ്പെട്ടു. ഇക്കാലത്തും ഇത്തരം സവർണ മനോഭാവം വച്ചുപൊറുപ്പിക്കാനാകില്ല. സംവരണ സീറ്റിൽ പ്രവേശനം നേടിയവർ ഗുണ്ടകൾ എന്ന നിലയിലുള്ള പ്രസ്‌താവന തനി മാടമ്പിത്തരമാണ്. ഇത്തരം പ്രസ്‌താവനയുടെ സാമൂഹ്യ പ്രത്യാഘാതത്തെ കുറിച്ച് പോലും ധാരണയില്ലാതെയാണ് ഈ അധ്യാപിക പ്രിൻസിപ്പൽ സ്ഥാനത്തിരുന്ന് വിദ്യാർഥികളെ ഭരിച്ചതെന്നും ഇവരെ അധ്യാപിക സ്ഥാനത്തുനിന്ന് മാറ്റി കേസെടുത്ത് നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും സംസ്ഥാന ട്രഷറർ ഒക്ലാവ് കൃഷ്‌ണൻ ആവശ്യപ്പെട്ടു.
Keywords: Latest-News, Top-Headlines, SFI,kasaragod, Controversy, Govt.college, College, CPM, Kerala, SFI against Principal on Govt. college issue.