Join Whatsapp Group. Join now!
Aster mims 04/11/2022

SC | കണ്ണൂര്‍ കോടതി സമുച്ചയ നിര്‍മാണ കരാര്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക് നല്‍കിയത് ഹൈകോടതി സ്റ്റേ ചെയ്തു

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Kannur,news,High Court of Kerala,Supreme Court of India,Top-Headlines,Kerala,
കണ്ണൂര്‍: (www.kasargodvartha.com) കണ്ണൂര്‍ കോടതിക്കായി പുതുതായി നിര്‍മിക്കുന്ന കെട്ടിട സമുച്ചയ നിര്‍മാണ കരാര്‍ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് നല്‍കിയ ഹൈകോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ഉയര്‍ന്ന തുക ക്വടേഷന്‍ നല്‍കിയവര്‍ക്ക് കരാര്‍ നല്‍കുന്നത് എങ്ങനെയെന്ന് സുപ്രീം കോടതി ചോദിച്ചു.

ഹര്‍ജിയില്‍ എതിര്‍ കക്ഷികളായ സംസ്ഥാന സര്‍കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കോടതി നോടിസ് അയച്ചു. ജെകെ മഹേശ്വരി, സഞ്ജയ് കുമാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന രണ്ടംഗ ബെഞ്ചിന്റേതാണ് ഉത്തരവ്. കണ്ണൂരിലെ ഏഴുനില കോടതി സമുച്ചയത്തിന്റെ നിമാണത്തിന് ഏറ്റവും കുറഞ്ഞ തുകയുടെ ക്വടേഷന്‍ നല്‍കിയത് എഎം മുഹമ്മദ് അലി എന്ന കോണ്‍ട്രാക്ടറുടെ ഉടമസ്ഥതയിലുള്ള നിര്‍മാണ്‍ കണ്‍സ്ട്രക്ഷന്‍സ് എന്ന കംപനിയായിരുന്നു.

SC stays HC order granting contract to Uralungal co-op society, Kannur, News, High Court of Kerala, Supreme Court of India, Top-Headlines, Kerala

എന്നാല്‍, നിര്‍മാണ്‍ കണ്‍സ്ട്രക്ഷന്‍സ് നല്‍കിയ ക്വടേഷനേക്കാളും കൂടുതല്‍ തുക ക്വാട് ചെയ്ത ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് കരാര്‍ നല്‍കാനായിരുന്നു കേരള ഹൈകോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്. ഇതിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. മുതിര്‍ന്ന അഭിഭാഷകനായ ദുഷ്യന്ത് ദവെ, ഹാരിസ് ബീരാന്‍ എന്നിവരാണ് നിര്‍മാണ്‍ കണ്‍സ്ട്രക്ഷന്‍സ് കംപനിക്കു വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത്. കുറഞ്ഞ തുക ക്വടേഷന്‍ നല്‍കുന്നവര്‍ക്ക് സര്‍കാരിന്റെ നിര്‍മാണ കരാര്‍ നല്‍കില്ലെന്ന ഉത്തരവ്, സ്വകാര്യ കോണ്‍ട്രാക്ടര്‍മാരെ ആകെ ബാധിക്കുമെന്ന് ഇരുവരും വാദിച്ചു.

Keywords: SC stays HC order granting contract to Uralungal co-op society, Kannur, News, High Court of Kerala, Supreme Court of India, Top-Headlines, Kerala.

Post a Comment