റിയാദ്: (www.kasargodvartha.com) സഊദി അറേബ്യയില്‍ ജോലി സ്ഥലത്ത് പ്രവാസി മലയാളി മരിച്ചു. കോഴിക്കോട് പയ്യാനക്കല്‍ സ്വദേശി പാലക്കല്‍ പറമ്പ് ഇബ്രാഹിം (46) ആണ് മരിച്ചത്. മദീന തരീഖ് സുല്‍ത്വാനയില്‍ കെട്ടിടം പണിക്കിടെ കാല്‍ വഴുതി താഴെ വീണതെന്നാണ് വിവരം.
ദീര്‍ഘകാലമായി മദീനയില്‍ പ്രവാസിയായ ഇബ്രാഹിം രണ്ട് മാസം മുമ്പാണ് നാട്ടില്‍ നിന്നും അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. പിതാവ്: കുഞ്ഞാലി പുളിക്കല്‍. മാതാവ്: നബീസ. ഭാര്യ: ജസീന. മക്കള്‍: ഫാത്വിമ, സഫ, മര്‍വ, ആഇശ.
കിങ് ഫഹദ് ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി മദീനയില്‍ ഖബറടക്കും. മരണാനന്തര നടപടികള്‍ക്കായി നവോദയ പ്രവര്‍ത്തകരായ സലാം കല്ലായി, നിസാര്‍ കരുനാഗപ്പള്ളി, സുജായി മാന്നാര്‍ എന്നിവര്‍ രംഗത്തുണ്ട്.
Keywords: Riyadh, News, Gulf, World, Top-Headlines, Death, Saudi Arabia: Malayali Expatriate died.