Join Whatsapp Group. Join now!
Aster MIMS 25/06/2023

Inauguration | പട്ടികവര്‍ഗ മേഖലയുടെ പുരോഗതിക്കായി 'സഞ്ജീവനി'; മന്ത്രി കെ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

'Sanjeevani' inaugurated by Minister K Radhakrishnan, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പരപ്പ: (www.kasargodvartha.com) ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി പട്ടികവര്‍ഗ മേഖലയില്‍ നടപ്പിലാക്കുന്ന സഞ്ജീവനിയുടെ ഉദ്ഘാടനം പട്ടികജാതി പട്ടികവര്‍ഗ്ഗ, പിന്നോക്ക ക്ഷേമ, ദേവസ്വം പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സഞ്ജീവനി കിറ്റ് മന്ത്രി കൈമാറി. ലൈഫ് പിഎംഎവൈയില്‍ പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ ദാനവും മന്ത്രി നിര്‍വഹിച്ചു.
        
Latest-News, Kerala, Kasaragod, Nileshwaram, Parappa, Inauguration, Minister, Top-Headlines, Minister K Radhakrishnan, 'Sanjeevani' inaugurated by Minister K Radhakrishnan.

പട്ടിക വര്‍ഗ വിഭാഗങ്ങളുടെ ആരോഗ്യ സംരക്ഷണവും നഴ്‌സിംഗ് പഠനം പൂര്‍ത്തീകരിച്ച പട്ടിക വര്‍ഗ യുവതികളുടെ തൊഴില്‍ പരിശീലനവും ലക്ഷ്യമിട്ടുള്ള പദ്ധതി മാതൃക പരമാണെന്ന് മന്ത്രി പറഞ്ഞു. എം.രാജഗോപാലന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. സി സുകു സഞ്ജീവനി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

പരപ്പ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.കെ.സുമേഷ്‌കുമാര്‍ ലൈഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബളാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയം, കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.രവി, കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജ മനോജ്, കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.നാരായണന്‍, പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ് എന്നിവര്‍ സംസാരിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ലക്ഷ്മി സ്വാഗതം പറഞ്ഞു.
        
Latest-News, Kerala, Kasaragod, Nileshwaram, Parappa, Inauguration, Minister, Top-Headlines, Minister K Radhakrishnan, 'Sanjeevani' inaugurated by Minister K Radhakrishnan.


നീലേശ്വരം ഗവ.ഐ.ടി.ഐ പുതിയ കെട്ടിടം മന്ത്രി ഉദ്ഘാടനം ചെയ്തു

നീലേശ്വരം: പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച നിലവാരമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കാന്‍ സൗകര്യമൊരുക്കുമെന്ന് പട്ടികജാതി, പട്ടികവര്‍ഗ്ഗം, പിന്നോക്കക്ഷേമം, ദേവസ്വം, പാര്‍ലമെന്ററി കാര്യം വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ പറഞ്ഞു. പട്ടികജാതി വികസന വകുപ്പിന്റെ നിലേശ്വരം ഗവണ്‍മെന്റ് ഐടിഐ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നീലേശ്വരം ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ പുതിയ കോഴ്സുകള്‍ തുടങ്ങുന്നതിനുള്ള പ്രൊപ്പോസല്‍ പരിഗണനയിലുണ്ട് നടപടി സ്വീകരിക്കും.
       
Latest-News, Kerala, Kasaragod, Nileshwaram, Parappa, Inauguration, Minister, Top-Headlines, Minister K Radhakrishnan, 'Sanjeevani' inaugurated by Minister K Radhakrishnan.

പുത്തന്‍ തലമുറ കോഴ്സുകള്‍ പട്ടികജാതി വകുപ്പിന്റെയും പട്ടികവര്‍ഗ്ഗ വകുപ്പിന്റെയും ഐടിഐകളിലും മാതൃകാസഹവാസ വിദ്യാലയങ്ങള്‍ വഴിയും നടപ്പിലാക്കുകയാണ് ലക്ഷ്യം. സാമൂഹിക പ്രതിബദ്ധതയുള്ള വിദ്യാര്‍ത്ഥികളായി ഈ വിദ്യാര്‍ത്ഥികളെ വളര്‍ത്തിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മെച്ചപ്പെട്ട ഭൗതികസൗകര്യം ഒരുക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കും. കാലഘട്ടത്തിനനുസരിച്ചുള്ള പുതിയ കോഴ്സുകള്‍ ആഡ്ഓണ്‍ കോഴ്സുകള്‍ ആയി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു

എം.രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.എം.യമുന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നിലേശ്വരം നഗരസഭ ചെയര്‍പേഴ്സണ്‍ ടി.വി.ശാന്ത, കൗണ്‍സിലര്‍മാരായ വി.വി.ശ്രീജ, കെ.മോഹനന്‍, സംസ്ഥാന പട്ടികജാതി ഉപദേശക സമിതി അംഗം കൊട്ടറ വാസുദേവ്, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ എം.രാജന്‍, പി.രാമചന്ദ്രന്‍, പി.വിജയകുമാര്‍, റഫീഖ് കോട്ടപ്പുറം, സി. എച്ച്.അബൂബക്കര്‍, ബെന്നി നാഗമറ്റം, ഷോബി ഫിലിപ്പ്, വി.വി.കൃഷ്ണന്‍, റസാക്ക് പൊയ്യക്കര, പി.ടി.നന്ദകുമാര്‍, ടി.വി.വിജയന്‍ മാസ്റ്റര്‍, സണ്ണി അരമന , സുരേഷ് തൃക്കരിപ്പൂര്‍, ആന്റക്സ് ജോസഫ് എന്നിവര്‍ സംസാരിച്ചു. പട്ടികജാതി വികസന വകുപ്പ് ഉത്തര മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ കെ.കെ.ഷാജു സ്വാഗതവും ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ എസ്.മീനാറാണി നന്ദിയും പറഞ്ഞു 1.40 കോടി രൂപ ചെലവില്‍ പണിത നീലേശ്വരം ഗവണ്‍മെന്റ് ഐ.ടി.ഐ കെട്ടിടത്തില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ കോഴ്സ് ആണ് നിലവിലുള്ളത്.
   
Latest-News, Kerala, Kasaragod, Nileshwaram, Parappa, Inauguration, Minister, Top-Headlines, Minister K Radhakrishnan, 'Sanjeevani' inaugurated by Minister K Radhakrishnan.

Keywords: Latest-News, Kerala, Kasaragod, Nileshwaram, Parappa, Inauguration, Minister, Top-Headlines, Minister K Radhakrishnan, 'Sanjeevani' inaugurated by Minister K Radhakrishnan.
< !- START disable copy paste -->

Post a Comment