Join Whatsapp Group. Join now!
Aster mims 04/11/2022

Festival | സമം സാംസ്‌കാരികോത്സവത്തിന് ഫെബ്രുവരി 23ന് മുന്നാട്ട് തുടക്കമാകും; കോട്ടയം കലക്ടര്‍ക്കും ഇ പത്മാവതിക്കും അവാര്‍ഡ്

Samam Festival will start on Thursday, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) സ്ത്രീ സമത്വത്തിനായി സാംസ്‌കാരിക മുന്നേറ്റം എന്ന സന്ദേശവുമായി സാംസ്‌കാരിക വകുപ്പും ഭാഷ ഇന്‍സ്റ്റിറ്റിയൂടും ജില്ലാ പഞ്ചായതും സംയുക്തമായി സംഘടിപ്പിക്കുന്ന സമം സാംസ്‌കാരികോത്സവത്തിന് വ്യാഴാഴ്ച മുന്നാട്ട് തുടക്കമാകുമെന്ന് ജില്ലാ പഞ്ചായത് പ്രസിഡന്റ് പി ബേബി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുന്നാട് പീപിള്‍സ് കോളജ് അങ്കണത്തില്‍ ഇഎംഎസ് അക്ഷര ഗ്രാമത്തിലാണ് സാംസ്‌കാരികോത്സവം നടക്കുന്നത്.
           
Latest-News, Kerala, Kasaragod, Top-Headlines, Press Meet, Video, Festival, Programme, Award, Samam Festival will start on Thursday.

26 വരെ രണ്ട് വേദികളിലായി മൂന്നുദിവസം ദൃശ്യവിസ്മയമൊരുക്കും. ഗസല്‍, നാടകം, ചിത്രകാര സംഗമം, ഏകപാത്ര നാടകം, പാട്ടും ചൂട്ടും നാടന്‍ കലാ സംഗമം, ഗാനമേള, മെഗാഷോ എന്നിവ അരങ്ങേറും. വ്യാഴം രാവിലെ 10ന് ചിത്രമെഴുത്തും ചിത്ര പ്രതിഭാ സംഗമവും നടക്കും. ഡോ. പി എസ് പുണിഞ്ചായത്തായ ഉദ്ഘാടനം ചെയ്യും. വെള്ളി രാവിലെ 10ന് സമത്വവും ലിംഗ പദവിയും എന്ന വിഷയത്തില്‍ സെമിനാര്‍ ഡോ. സുജ സൂസന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് മൂന്നിന് പൊലീസ് സ്റ്റേഷന്‍ പരിസരത്തുനിന്ന് സാംസ്‌കാരിക ഘോഷയാത്ര ആരംഭിക്കും.

അഞ്ചിന് അഡ്വ. സി എച് കുഞ്ഞമ്പു എംഎല്‍എ ഉദ്ഘാടനം ചെയ്യും. വനിതാ കമീഷന്‍ ചെര്‍പേഴ്സണ്‍ പി സതീദേവി പുരസ്‌കാരം നല്‍കും. രാത്രി ഏഴിന് കോഴിക്കോട് നാടകസംഘത്തിന്റെ ഫിദ നാടകം, തുടര്‍ന്ന് അലോഷിയും ആവണി മല്‍ഹാറും ന്നയിക്കുന്ന ഗാനമേള, ശനിയാഴ്ച രാവിലെ മുതല്‍ വിവിധ കലാപരിപാടികളും അരങ്ങേറും. രാത്രി എട്ടിന് സന്തോഷ് കീഴാറ്റൂരിന്റെ പെണനടന്‍ നാടകവും തുടര്‍ന്ന് ഗാനമേളയും നടക്കും.

ഞായര്‍ വൈകിട്ട് സമാപന സമ്മേളനം രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്യും. രാത്രി പുഷ്പാവതിയുടെ മെഗാ ഷോ മ്യൂസിക് നൈറ്റും വേദിയിലെത്തും. ഭാഷ ഇന്‍സ്റ്റിറ്റിയൂടിന്റെ പുസ്തകോത്സവം 22 മുതല്‍ ഉണ്ടാകുമെന്ന് പി ബേബി അറിയിച്ചു. പ്രോഗ്രാം കണ്‍വീനര്‍ സി രാമചന്ദ്രനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
             
Latest-News, Kerala, Kasaragod, Top-Headlines, Press Meet, Video, Festival, Programme, Award, Samam Festival will start on Thursday.

കോട്ടയം കലക്ടര്‍ക്കും ഇ പത്മാവതിക്കും സമം അവാര്‍ഡ്

കാസര്‍കോട്: സമം സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി ജില്ലയില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്ക് പുരസ്‌കാരം പ്രഖ്യാപിച്ചു. കോട്ടയം കലക്ടര്‍ ഡോ. പികെ ജയശ്രീക്കാണ് ഭണരംഗത്തെ മികവിനുള്ള അംഗീകാരം. പൊതുപ്രവര്‍ത്തനത്തിനുള്ള പുരസ്‌കാരം മുന്‍ ജില്ലാ പഞ്ചായത് പ്രസിഡന്റ് ഇ പത്മാവതിക്കാണ്.


മറ്റ് പുരസ്‌കാരങ്ങള്‍: കൃഷി: ടീം ബേഡകം കംപനിയും കുടുംബശ്രീയും. ആരോഗ്യം: ഡോ. ഗീതാ ഗുരുദാസ് (ഡെപ്യൂടി ഡിഎംഒ) കായികം: അനുപ്രീയ (ത്രോ അകാഡമി, ചെറുവത്തൂര്‍). സംരംഭക: രാജി കെ മാവുങ്കാല്‍. അഭിനയം: വത്സലാ നാരായണന്‍. ഭിന്നശേഷി: മുനീസ അമ്പലത്തറ. ആദിവാസി: വി കെ തങ്കമണി. സാഹിത്യം: സീതാദേവി കരിയാട്ട്. അകാഡമിക്: ഡോ. ടി വനജ. വിദ്യഭ്യാസം: ഡോ. പുഷ്പലത (ഗവ. കോളജ് കാസര്‍കോട്), തൊഴിലാളി: കളഞ്ഞുകിട്ടയ പണം തിരിച്ചേല്‍പിച്ച മടിക്കൈയിലെ ഹരിതകര്‍മസേനക്കാര്‍. നിയമം: ജസ്റ്റിസ് ജൂലി എ മാത്യു (അമേരികയില്‍ ജഡ്ജ്).

Keywords: Latest-News, Kerala, Kasaragod, Top-Headlines, Press Meet, Video, Festival, Programme, Award, Samam Festival will start on Thursday.
< !- START disable copy paste -->

Post a Comment