Join Whatsapp Group. Join now!
Aster mims 04/11/2022

Rules Changes | ബാങ്ക് വായ്പ മുതല്‍ സോഷ്യല്‍ മീഡിയ വരെ; മാര്‍ച്ച് 1 മുതല്‍ ഈ നിയമങ്ങള്‍ മാറും; അറിയേണ്ടതെല്ലാം

Rules Changes From 1st March, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kasargodvartha.com) മാര്‍ച്ച് മാസം ആരംഭിക്കാന്‍ പോകുന്നു. ഓരോ മാസവും സാമ്പത്തികവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ മാറിക്കൊണ്ടിരിക്കും. ഇത്തവണയും പല നിയമങ്ങളും മാറാന്‍ പോകുന്നു. ഇവയില്‍ നിങ്ങളുടെ പോക്കറ്റിനെ ബാധിക്കുന്നതും ഉണ്ടായേക്കാം. മാര്‍ച്ച് മാസത്തിലെ മാറുന്ന നിയമങ്ങളെക്കുറിച്ച് അറിയാം.
             
Latest-News, National, Top-Headlines, Government-of-India, Bank, Bank Loans, Social-Media, New Delhi, Price, Gas Cylinder, Gas, Rules Changes From 1st March.

എല്‍പിജി, സിഎന്‍ജി, പിഎന്‍ജി വില

എല്‍പിജി, സിഎന്‍ജി, പിഎന്‍ജി സിലിണ്ടറുകളുടെ വില എല്ലാ മാസവും ഒന്നാം തീയതി നിശ്ചയിക്കും. കഴിഞ്ഞ തവണ ഫെബ്രുവരി ഒന്നിന് ഗാര്‍ഹിക പാചക വാതക സിലിണ്ടറുകളുടെ വില കമ്പനികള്‍ വര്‍ധിപ്പിച്ചിരുന്നില്ല. ഇത്തവണ പാചകവാതക സിലിണ്ടറുകളുടെ വിലയില്‍ വര്‍ധനയുണ്ടാകുമെന്നാണ് കരുതുന്നത്.

ബാങ്ക് വായ്പ ചിലവേറും

അടുത്തിടെ റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് ഉയര്‍ത്തിയിരുന്നു. ഇക്കാരണത്താല്‍ പല ബാങ്കുകളും എംസിഎല്‍ആര്‍ നിരക്ക് വര്‍ധിപ്പിച്ചു. ഇതുമൂലം ലോണിന്റെയും ഇഎംഐയുടെയും പലിശ നിരക്ക് വര്‍ദ്ധിച്ചു. അതിനാല്‍, മാര്‍ച്ച് മാസം മുതല്‍ കൂടുതല്‍ ഇഎംഐ അടയ്ക്കേണ്ടി വന്നേക്കാം.

സോഷ്യല്‍ മീഡിയയുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ മാറ്റത്തിന് സാധ്യത

അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ ഐടി നിയമങ്ങളില്‍ മാറ്റം വരുത്തിയിരുന്നു. ട്വിറ്റര്‍, ഫേസ്ബുക്ക്, യൂട്യൂബ്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഇനി മുതല്‍ ഇന്ത്യയുടെ പുതിയ നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റുകള്‍ക്കാണ് പുതിയ നിയമം ബാധകമാകുക. മാര്‍ച്ച് മുതല്‍ ഈ പുതിയ നിയമം പ്രാബല്യത്തില്‍ വരുമെന്നാണ് കരുതുന്നത്. തെറ്റായ പോസ്റ്റുകള്‍ക്ക് ഉപയോക്താക്കള്‍ക്ക് പിഴയും നല്‍കേണ്ടി വന്നേക്കാം.

12 ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും

മാര്‍ച്ചില്‍ ഹോളി ആഘോഷങ്ങള്‍ ഉള്‍പ്പെടെ 12 ദിവസത്തേക്ക് ബാങ്കുകള്‍ അടഞ്ഞുകിടക്കും. പ്രതിവാര ബാങ്ക് അവധികളും ഇതില്‍ ഉള്‍പ്പെടുന്നു. കേരളത്തില്‍ ആറ് ദിവസം മാത്രമായിരിക്കും ബാങ്കുകള്‍ക്ക് അവധി. മാര്‍ച്ച് അഞ്ച്,12,19, 26 തീയതികളില്‍ വരുന്ന നാല് ഞായറാഴ്ചകളുണ്ട്, കൂടാതെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകള്‍, മാര്‍ച്ച് 11, 25 തീയതികളില്‍ വരുന്നു.

Keywords: Latest-News, National, Top-Headlines, Government-of-India, Bank, Bank Loans, Social-Media, New Delhi, Price, Gas Cylinder, Gas, Rules Changes From 1st March.
< !- START disable copy paste -->

Post a Comment