city-gold-ad-for-blogger
Aster MIMS 10/10/2023

Controversy | മാംസാഹാരം കഴിച്ച് ബിജെപി ദേശീയ ജെനറൽ സെക്രടറി സിടി രവി ജൈന ക്ഷേത്ര ദർശനം നടത്തിയതായി ആരോപണം; ദൃശ്യങ്ങൾ പുറത്ത്; വിവാദം

-സൂപ്പി വാണിമേൽ

മംഗ്ളുറു: (www.kasargodvartha.com) ബിജെപി ദേശീയ ജെനറൽ സെക്രടറി മുൻമന്ത്രി സിടി രവി എംഎൽഎ മാംസാഹാരം കഴിച്ച ശേഷം ജൈനക്ഷേത്ര ദർശനം നടത്തിയെന്ന് ആരോപണം. ഇതിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടു. ഭട്കൽ എംഎൽഎ സുനിൽ ബി നായ്കിന്റെ ഷിറാലിയിലെ വീട്ടിൽ ആഹാരത്തിന് ശേഷമാണ് ഭട്കൽ രാജാജാംഗന നാഗബന, കരിബണ്ട ക്ഷേത്രങ്ങളിൽ ചിക്മംഗളൂറു എംഎൽഎ ദർശനം നടത്തിയത്.
           
Controversy | മാംസാഹാരം കഴിച്ച് ബിജെപി ദേശീയ ജെനറൽ സെക്രടറി സിടി രവി ജൈന ക്ഷേത്ര ദർശനം നടത്തിയതായി ആരോപണം; ദൃശ്യങ്ങൾ പുറത്ത്; വിവാദം

മുൻമുഖ്യമന്ത്രിയും നിയമസഭ പ്രതിപക്ഷ നേതാവുമായ സിദ്ധാരാമയ്യ മാംസാഹാരം കഴിച്ച് ക്ഷേത്രദർശനങ്ങൾ നടത്തി എന്നാരോപിച്ച് കഴിഞ്ഞ ആഗസ്റ്റിൽ സിടി രവി ഉൾപെടെ നേതാക്കൾ വിശ്വാസികളെ ഇളക്കിവിട്ടിരുന്നതായി ആക്ഷേപമുണ്ട്. കുടകിൽ സിദ്ധാരാമയ്യയുടെ കാറിന് നേരെ ചീമുട്ടയേറു വരെ നടത്തിയായിരുന്നു പ്രതിഷേധം.

രവി ഫെബ്രുവരി 19ന് നടത്തിയ ക്ഷേത്ര ദർശനത്തിന്റേതാണ് ഇപ്പോൾ പുറത്തു വന്ന ദൃശ്യങ്ങൾ. ഈ പടങ്ങൾ ഉപയോഗിച്ച് സമൂഹ മാധ്യമങ്ങളിലൂടെ രവിക്കെതിരെ ഉയർത്തുന്ന ചോദ്യങ്ങൾ ഇവയാണ്: ഹിന്ദു മത വിശ്വാസിയായ ആൾ എന്തിന് ജൈന ക്ഷേത്രദർശനം നടത്തി?, മാംസ ഭോജനം കഴിഞ്ഞുള്ള ക്ഷേത്രദർശനം നിഷിദ്ധമായവരും അല്ലാത്തവരും ഉണ്ടോ?.
               
Controversy | മാംസാഹാരം കഴിച്ച് ബിജെപി ദേശീയ ജെനറൽ സെക്രടറി സിടി രവി ജൈന ക്ഷേത്ര ദർശനം നടത്തിയതായി ആരോപണം; ദൃശ്യങ്ങൾ പുറത്ത്; വിവാദം

മാണ്ട്യയിലുള്ള രവിയുടെ വിശദീകരണം ഇങ്ങനെ: 'ജൈന ക്ഷേത്രദർശനം നടത്തിയിട്ടില്ല. പരിസരത്ത് നിൽക്കുക മാത്രമാണ് ചെയ്തത്. മാംസഭുക്ക് കുടുംബത്തിലാണ് താൻ ജനിച്ചത്. മാംസം കഴിക്കും. ഒപ്പം പൈതൃക, ആചാരങ്ങളിൽ സൂക്ഷ്മതയും പുലർത്തുന്നു'. തന്റെ മനസാക്ഷി സൂക്ഷിപ്പുകാരൻ ബിജെപി ചികമംഗ്ളുറു ജില്ല കൺവീനർ എച് ഡി തിമ്മയ്യ കോൺഗ്രസിൽ ചേർന്നതിന് പിന്നാലെ രവിക്ക് മറ്റൊരു ആഘാതമായി മാറുകയാണ് പുറത്തുവന്ന ദൃശ്യങ്ങൾ.
              
Controversy | മാംസാഹാരം കഴിച്ച് ബിജെപി ദേശീയ ജെനറൽ സെക്രടറി സിടി രവി ജൈന ക്ഷേത്ര ദർശനം നടത്തിയതായി ആരോപണം; ദൃശ്യങ്ങൾ പുറത്ത്; വിവാദം

Keywords: Mangalore, BJP, Leader, Karnataka, Temple, Food, Secretary, MLA, Car, Congress, News, Top-Headlines, Row over BJP leader entering Karnataka temples after having non-veg food.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL