Join Whatsapp Group. Join now!
Aster mims 04/11/2022

New Movie | സൗബിന്റെ 'അയല്‍വാശി' തീയേറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

Release date new movie Ayalvashi announced #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കൊച്ചി: (www.kasargodvartha.com) ഏറ്റവും പുതിയ ചിത്രം 'അയല്‍വാശി'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഏപ്രില്‍ 21ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തും. സൗബിന്‍ ശാഹിര്‍, ബിനു പപ്പു, നസ്‌ലിന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവാഗതനായ ഇര്‍ശാദ് പരാരി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണിത്.

ഫാമിലി കോമഡി എന്റര്‍ടെയ്‌നര്‍ ആണ് ചിത്രം. തല്ലുമാലയുടെ വന്‍ വിജയത്തിനുശേഷം ആശിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആശിഖ് ഉസ്മാന്‍ നിര്‍മിക്കുന്ന ചിത്രമാണിത്. അതോടൊപ്പം തല്ലുമാലയുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളും ഇര്‍ശാദിന്റെ സഹോദരനുമായ മുഹ്‌സിന്‍ പരാരിയും ചിത്രത്തിന്റെ നിര്‍മാണ പങ്കാളിയാണ്. നിഖില വിമല്‍ ആണ് ചിത്രത്തില്‍ നായിക ആയി എത്തുന്നത്.

Kochi, News, Kerala, Top-Headlines, Cinema, Entertainment, Release date new movie Ayalvashi announced.

സൗബിന്‍ ഷാഹിറിനും നിഖില വിമലിനും ബിനു പപ്പുവിനും നസ്‌ലിനും ഒപ്പം ജഗദീഷ്, കോട്ടയം നസീര്‍, ഗോകുലന്‍, ലിജോ മോള്‍ ജോസ്, അജ്മല്‍ ഖാന്‍, സ്വാതി ദാസ് പ്രഭു, അഖില ഭാര്‍ഗവന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Release date new movie Ayalvashi announced.

Post a Comment