പി ടി എ യോഗത്തിലൊന്നും തന്നെ എം രമ ഉന്നയിച്ച ആരോപണങ്ങൾ പറഞ്ഞിട്ടില്ല. കുട്ടികളിൽ നിന്നും ഇത്തരത്തിലുള്ളൊരു പരാതി ഉണ്ടായിട്ടില്ല. ലഹരിയുമായി ബന്ധപ്പെട്ട് മറ്റുള്ള കലാലയങ്ങളിൽ നടന്നത് പോലുള്ള ബോധവത്‌കരണങ്ങൾ കാസർകോട് കോളജിലും നടന്നിട്ടുണ്ട്. അല്ലാതെ അവർ പറഞ്ഞത് പോലുള്ള ഭീകരമായ അനുഭവമൊന്നും പി ടി എ യ്‌ക്കോ കുട്ടികൾക്കോ ബോധ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എം രമയെ പ്രിൻസിപൽ സ്ഥാനത്തുനിന്ന് നീക്കിയത് പി ടി എ അംഗീകരിക്കുന്നു. മറ്റുള്ള കാര്യങ്ങളിൽ നടപടി സ്വീകരിക്കേണ്ടത് ഉന്നത വിദ്യാഭ്യാസ വകുപ്പാണെന്നും മുൻ പ്രിൻസിപൽ ആരോപിച്ച കാര്യങ്ങൾ തെളിയിക്കാൻ അവർ ബാധ്യസ്ഥരാണെന്നും പി ടി എ ഭാരവാഹികൾ പറഞ്ഞു.
Keywords: Kasaragod, News, PTA, Govt.college, Parents, Vidya Nagar, Education, Kerala, Top-Headlines, Controversy, PTA against allegations of former Principal.
< !- START disable copy paste -->