city-gold-ad-for-blogger

Youth League | കാസർകോട് ഗവ. കോളജ് പ്രിൻസിപലിന്റെ വെളിപ്പെടുത്തൽ: സമഗ്ര അന്വേഷണം വേണമെന്ന് മുസ്‌ലിം യൂത് ലീഗ്

കാസർകോട്: (www.kasargodvartha.com) ഗവ. കോളജ് പ്രിൻസിപൽ എം രമയുടെ വെളിപ്പെടുത്തലിൽ സമഗ്ര അന്വേഷണം വേണമെന്ന് മുസ്‌ലിം യൂത് ലീഗ് കാസർകോട് ജില്ലാ കമിറ്റി ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള ആരോപണങ്ങളിൽ കോളജിലെ മൊത്തം വിദ്യാർഥികളെ മോശമായ രീതിയിൽ ചിത്രീകരിക്കാൻ ഇടയായിട്ടുണ്ട്. രക്ഷിതാക്കളും പൊതുജനങ്ങളും ആശങ്കയോടെയാണ് വാർത്തയെ കാണുന്നത്.

കാംപസിനെ അരാജ്വകത്വവത്കരിക്കാൻ വേണ്ടി ഏതെങ്കിലും വിദ്യാർഥി സംഘടനയുടെ ഭാഗത്തുനിന്ന് ശ്രമമുണ്ടായെന്ന് ബോധ്യപ്പെട്ടാൽ ശക്തമായ ഇടപെടലുകൾ നടത്തും. സത്യം പുറത്ത് കൊണ്ടുവരാൻ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ അധികൃതർ തയ്യാറാവണമെന്നും ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂർ, ജെനറൽ സെക്രടറി സഹീർ ആസിഫ് എന്നിവർ ആവശ്യപ്പെട്ടു.

Youth League | കാസർകോട് ഗവ. കോളജ് പ്രിൻസിപലിന്റെ വെളിപ്പെടുത്തൽ: സമഗ്ര അന്വേഷണം വേണമെന്ന് മുസ്‌ലിം യൂത് ലീഗ്

Keywords: Kasaragod, news, Top-Headlines, Investigation,  Principal's reveals: Muslim Youth League demands thorough investigation.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia