മംഗ്ളുറു: (www.kasargodvartha.com) മൃഗ സ്നേഹിയും സംരക്ഷകയുമായ രജനി ഷെട്ടിയെ മംഗ്ളുറു പ്രസ്ക്ലബ് അവാർഡ് നൽകി ആദരിക്കുന്നു. 2022ലെ അവാർഡിന് അവരെ തെരഞ്ഞെടുത്തതായി ജെനറൽ സെക്രടറി മുഹമ്മദ് ആരിഫ് പടുബിദ്രി അറിയിച്ചു. അടുത്ത മാസം അഞ്ചിന് ബൊക്കപട്ടണ പാരഡൈസ് ഐലന്റിൽ നടക്കുന്ന പ്രസ്ക്ലബ് ദിനത്തിൽ അവാർഡ് സമ്മാനിക്കും.
രജനി 855 തെരുവ് നായ്ക്കൾ, 15 പൂച്ചകൾ എന്നിവക്ക് ദിനേന ആഹാരം നൽകുന്നുണ്ട്. 60 കിലോഗ്രാം അരിയുടെ ചോറും കോഴിക്കടകളിൽ നിന്ന് ശേഖരിക്കുന്ന ഭാഗങ്ങളും ചേർത്തുണ്ടാക്കുന്ന വിഭവങ്ങൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ച് മൃഗങ്ങൾക്ക് കൊടുക്കുകയാണ് രീതി. ഭർത്താവ് ദാമോദരനോ മകളോ സഹായത്തിനുണ്ടാവും.
Keywords:
Latest-News, Top-Headlines, Mangalore, Animal, Award, Dog, Street dog, Food,Cat, Press Club, Press Club's Award to Rajani Shetty for her Animal love.< !- START disable copy paste -->