മതനിരപേക്ഷ വിദ്യാസം വൈജ്ഞാനിക സമൂഹം വികസിത കേരളം എന്നതാണ് സമ്മേളനത്തിന്റെ മുദ്രാവാക്യം. സമ്മേളന ഭാഗമായ പതാക, കൊടിമര, ദീപശിഖാ ജാഥകൾ പൊതുസമ്മേളനവേദിയായ കോടിയേരി ബാലകൃഷ്ണൻ നഗറിൽ (ആലാമിപ്പള്ളി ബസ് സ്റ്റാൻഡ്) ശനിയാഴ്ച വൈകുന്നേരം ആറ് മണിക്ക് സംഗമിക്കും. തുടർന്ന് സ്വാഗതസംഘം ചെയർമാൻ എംവി ബാലകൃഷ്ണൻ മാസ്റ്റർ പതാക ഉയർത്തും.
ശനിയാഴ്ച രാവിലെ രാവിലെ മുതൽ സംസ്ഥാന കൗൺസിൽ യോഗം നടക്കും. പ്രതിനിധി സമ്മേളനം 19ന് രാവിലെ സിപിഎം സംസ്ഥാന സെക്രടറി എംവി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. എസ് ടി എഫ് ഐ ജെനറൽ സെക്രടറി സി എൻ ഭാർഗവി, എഫ് എസ് ഇ ടി ഒ ജെനറൽ സെക്രടറി എംഎ അജിത് കുമാർ, കോൺഫെഡറേഷൻ ജെനറൽ സെക്രടറി വി ശ്രീകുമാർ, എസ് എഫ് ഐ സംസ്ഥാന സെക്രടറി പി എം ആഷോ എന്നിവർ സമ്മേളനത്തിൽ സംസാരിക്കും.
തുടർന്ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ വൈകുന്നേരം അഞ്ചു മണിക്ക് വർഗീയതയും ഇൻഡ്യൻ റിപബ്ലികിന്റെ ഭാവിയും എന്ന വിഷയത്തിൽ എം സ്വരാജ് പ്രഭാഷണം നടത്തും. 20 ന് രാവിലെ 9.30ന് നടക്കുന്ന വിദ്യാഭ്യാസ സൗഹൃദ സമ്മേളനം പൊതുവിദ്യാഭ്യാസ - തൊഴിൽ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. തുടർന്ന് അധ്യാപകലോകം അവാർഡ് വിതരണം ചെയ്യും. എഫ് എസ് ടി ഘടക സംഘടനാ നേതാക്കൾ സമ്മേളനത്തിൽ സംസാരിക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷം ഹോസ്ദുർഗ് സ്മൃതി മണ്ഡപത്തിൽ നിന്നും അധ്യാപക പ്രകടനം നടക്കും.
തുടർന്ന് കോടിയേരി ബാലകൃഷ്ണൻ നഗറിൽ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഇ ചന്ദ്രശേഖരൻ എംഎൽഎ, എസ് ടി എഫ് ഐ പ്രസിഡന്റ് കെസി ഹരികൃഷ്ണൻ എന്നിവർ സംസാരിക്കും. 21ന് ഉച്ചയ്ക്ക് ശേഷം നടക്കുന്ന യാത്രയയപ്പ് സമ്മേളനം എംഎ ബേബി ഉദ്ഘാടനം ചെയ്യും. വൈകീട്ട് സമ്മേളനം സമാപിക്കും. ഒരുലക്ഷത്തിലധികം അംഗങ്ങളെ പ്രതിനിധീകരിച്ച് 85 സംസ്ഥാന കമിറ്റി അംഗങ്ങളും 284 വനിതകളും ഉൾപെടെ 1964 അധ്യാപക പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
വാർത്താസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ എംവി ബാലകൃഷ്ണൻ മാസ്റ്റർ, എൻടി ശിവരാജൻ, ഡി സധീഷ്, കെവി സുജാത, അഡ്വ. കെ രാജ്മോഹൻ, പികെ നിശാന്ത്, കെ രാഘവൻ, പി ദിലീപ് കുമാർ എന്നിവർ സംബന്ധിച്ചു.
Keywords: Kasaragod, News, Kanhangad, Kerala, KSTA, Conference, Inauguration, Education, Flag, March, SFI,FSETO, Teacher, Top-Headlines, Preparations completed for KSTA 32nd State Conference.
< !- START disable copy paste -->