Join Whatsapp Group. Join now!
Aster mims 04/11/2022

Pramod Mutalik | 'ബിജെപി നേതാക്കളുടെ ഷൂ നക്കിയില്ല'; അതുകൊണ്ടാണ് ബാങ്ക് അകൗണ്ട് പോലുമില്ലാതെ വാടക വീട്ടില്‍ താമസിക്കുന്നതെന്ന് ശ്രീരാമ സേന നേതാവ് പ്രമോദ് മുത്തലിക്; രൂക്ഷ വിമര്‍ശനം

Pramod Mutalik slams BJP, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
-സൂപ്പി വാണിമേൽ

മംഗ്‌ളുറു: (www.kasargodvartha.com) ബിജെപി നേതാക്കളുടെ ഷൂ നക്കിയെങ്കില്‍ താന്‍ ബാങ്ക് അകൗണ്ട് പോലുമില്ലാതെ വാടക വീട്ടില്‍ താമസിക്കുന്ന അവസ്ഥ വരില്ലായിരുന്നുവെന്ന് ശ്രീരാമ സേന നേതാവ് പ്രമോദ് മുത്തലിക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദക്ഷിണ കന്നഡ ജില്ലാ ചുമതല വഹിക്കുന്ന ഊര്‍ജ-സാംസ്‌കാരിക മന്ത്രി വി സുനില്‍ കുമാറിന്റെ സമ്പാദ്യം അദ്ദേഹം ആദ്യം തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിനേക്കാന്‍ എന്തുമാത്രം വര്‍ധിച്ചു എന്ന് കാണണം. ഭരണതലത്തിലെ അഴിമതിയുടെ അടയാളമാണതെന്ന് മുത്തലികെ കൂട്ടിച്ചേര്‍ത്തു.
       
Latest-News, Mangalore, National, Karnataka, Top-Headlines, BJP, Political-News, Politics, Press Meet, Controversy, Pramod Mutalik slams BJP.

തനിക്ക് രാഷ്ട്രീയം കളിക്കാന്‍ അറിയില്ല. ചങ്ക് ഇതാ പറിച്ചു കാണിക്കാം. ബിജെപിയുടെ കപട ഹിന്ദുത്വത്തില്‍ വീണുപോയി. തനിക്ക് എതിരെ 109 കേസുകളാണുള്ളത്. ഇതില്‍ ഏറെയും ബിജെപി സര്‍കാര്‍ ചുമത്തിയതാണ്. മന്ത്രി സുനില്‍ കുമാറിന്റെ സിറ്റിംഗ് സീറ്റായ കാര്‍ക്കള മണ്ഡലത്തില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിറകോട്ടില്ല. വിജയിക്കും എന്ന പ്രതീക്ഷയാണ് അനുദിനം ലഭിക്കുന്ന പിന്തുണ നല്‍കുന്നതെന്നും മുത്തലിക് പറഞ്ഞു.
     
Latest-News, Mangalore, National, Karnataka, Top-Headlines, BJP, Political-News, Politics, Press Meet, Controversy, Pramod Mutalik slams BJP.

Keywords: Latest-News, Mangalore, National, Karnataka, Top-Headlines, BJP, Political-News, Politics, Press Meet, Controversy, Pramod Mutalik slams BJP.
< !- START disable copy paste -->

Post a Comment