Join Whatsapp Group. Join now!
Aster MIMS 25/06/2023

Police Booked | 'നിധിയുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് സ്വത്ത് ഇടപാടുകാരിയായ യുവതിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി'; പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Police registered case of cheating woman, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പയ്യന്നൂര്‍: (www.kasargodvartha.com) നിധിയുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് സ്വത്ത് ഇടപാടുകാരിയായ യുവതിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പയ്യന്നൂര്‍ അന്നൂര്‍ കാറമേലിലെ കെഎം ജമീലയുടെ പരാതിയിലാണ് പെരിങ്ങോം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എംടിപി റശീദ്, മാതാവ് സൈനബ, ഭാര്യ ആശിഫ, സഹോദരങ്ങളായ ശറഫുദ്ദീന്‍, ശംസു, നിസാം, ഗൂഡല്ലൂരിലെ അബൂഹന്ന, കാസര്‍കോട്ടെ തങ്ങള്‍ എന്ന് പരിചയപ്പെടുത്തിയയാൾ എന്നിവര്‍ക്കെതിരെ കേസെടുത്തത്.
         
Latest-News, Kerala, Kannur, Kasaragod, Top-Headlines, Payyannur, Crime, Police, Investigation, Fraud, Cheating, Police registered case of cheating woman.

പരാതി ഉദ്ധരിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: 'ചെറുവത്തൂര്‍ പടന്നയിലെ സ്വത്ത് വില്‍പനയുമായി ബന്ധപ്പെട്ട് തന്നെ സമീപിച്ചിരുന്ന റശീദുമായി വീട്ടുകാര്യങ്ങള്‍ പറയുന്നതിനിടയില്‍ വീട്ടിലെ പാമ്പ് ശല്യം തീര്‍ക്കാനും ദാമ്പത്യ ബന്ധത്തിലെ വിഷമതകള്‍ പരിഹരിക്കാനും കഴിവുള്ള ഒരു ഉസ്താദ് ഗൂഡല്ലൂരില്‍ ഉണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയും ഇതിനായി രണ്ട് ലക്ഷം രൂപ ആവശ്യപ്പെടുകയുമായിരുന്നു.

പണം നല്‍കിയ ശേഷം ഇക്കഴിഞ്ഞ മാര്‍ചില്‍ കര്‍മങ്ങള്‍ തുടങ്ങിയിരുന്നു. ഇതിനിടയിലാണ് വീട്ടില്‍ നിധിയുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചത്. ഇതുകണ്ടെത്താനാണ് കാസര്‍കോട്ടെ തങ്ങള്‍ എന്ന് പരിചയപ്പെടുത്തിയയാളെ കൊണ്ടുവന്നത്. ഇതിനായി ഒന്നരലക്ഷം രൂപ ആവശ്യപ്പെട്ടത് പ്രകാരം അതും നല്‍കി. നിധി കിട്ടിയാല്‍ വീതം വെക്കണമെന്ന ഉപാധിയും മുന്നോട്ട് വെച്ചു. നിധി എടുക്കുമ്പോള്‍ മറ്റാരും വീട്ടില്‍ ഉണ്ടാവാന്‍ പാടില്ലെന്നും നിര്‍ദേശിച്ചു. ജൂണ്‍ 22ന് രാത്രി 11.30 മണിയോടെ റശീദും തങ്ങള്‍ എന്ന് പരിചയപ്പെടുത്തിയ വ്യക്തിയും  മറ്റുചിലരും പരാതിക്കാരിയുടെ വീട്ടില്‍ എത്തിയപ്പോള്‍ യുവതി രഹസ്യമായി ബന്ധുക്കളെ തയ്യാറാക്കി നിര്‍ത്തുകയും ഇവര്‍ ഫോടോ എടുക്കാന്‍ ശ്രമിക്കുന്നത് കണ്ടപ്പോള്‍ സംഘം ഓടിപ്പോവുകയുമായിരുന്നു.
          
Latest-News, Kerala, Kannur, Kasaragod, Top-Headlines, Payyannur, Crime, Police, Investigation, Fraud, Cheating, Police registered case of cheating woman.

നിധി കിട്ടിയാല്‍ തന്നെ കബളിപ്പിക്കാന്‍ സാധ്യത ഉണ്ടെന്ന് കണ്ടാണ് യുവതി രഹസ്യമായി ബന്ധുക്കളെ ഫോടോ എടുക്കാന്‍ തയ്യാറാക്കി നിര്‍ത്തിയത്. പണം വാങ്ങി വഞ്ചിച്ച ശേഷം തന്റെ ജീവന്‍ എടുക്കാനായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് കാണിച്ചു ഇക്കഴിഞ്ഞ ജനുവരി 16നാണ് യുവതി പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് ഇപ്പോള്‍ കേസെടുത്തത്. പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്'. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പയ്യന്നൂര്‍ സിഐ മഹേഷ് കെ നായര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

Keywords: Latest-News, Kerala, Kannur, Kasaragod, Top-Headlines, Payyannur, Crime, Police, Investigation, Fraud, Cheating, Police registered case of cheating woman.
< !- START disable copy paste -->

Post a Comment