Join Whatsapp Group. Join now!
Aster mims 04/11/2022

Police booked | ബിജെപിയുടെ പദയാത്രയില്‍ പങ്കെടുത്തതിന് യുവാവിനെ ക്ഷേത്ര പരിസരത്ത് സംഘം ചേര്‍ന്ന് അക്രമിച്ചതായി പരാതി; പൊലീസ് കേസെടുത്തു

Police booked in assault complaint, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചന്തേര: (www.kasargodvartha.com) ബിജെപിയുടെ പദയാത്രയില്‍ പങ്കെടുത്തതിന് യുവാവിനെ ക്ഷേത്ര പരിസരത്ത് സംഘം ചേര്‍ന്ന് അക്രമിച്ചതായി പരാതി. ബിജെപി തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം പദയാത്രയില്‍ പങ്കെടുത്ത പിലിക്കോട് വയലിലെ പിപി സജിതിനെ (33) ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ഒരു സംഘം അക്രമിച്ചെന്നാണ് പരാതി.
           
Latest-News, Kerala, Kasaragod, Chandera, Police, Assault, Crime, Attack, Complaint, Top-Headlines, Police booked in assault complaint.

ചന്തേര ചെമ്പിലോട്ട് ക്ഷേത്ര കളിയാട്ടത്തിന് എത്തിയപ്പോള്‍ ഭക്ഷണ പന്തലിലേക്ക് പോകുന്നതിനിടെ പിന്നില്‍ നിന്നും സംഘം അക്രമിച്ചതായി തൃക്കരിപ്പൂര്‍ താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സജിത് പറഞ്ഞു. നിഖില്‍, പ്രവീണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമിച്ചതെന്ന് ചന്തേര പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎം ശക്തി കേന്ദ്രത്തില്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച് വോട് പിടിച്ചതിലുള്ള വൈരാഗ്യവും ആക്രമണത്തിന് കാരണമായതായി ആരോപണമുണ്ട്. സംഭവത്തില്‍ ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
        
Latest-News, Kerala, Kasaragod, Chandera, Police, Assault, Crime, Attack, Complaint, Top-Headlines, Police booked in assault complaint.

Keywords: Latest-News, Kerala, Kasaragod, Chandera, Police, Assault, Crime, Attack, Complaint, Top-Headlines, Police booked in assault complaint.
< !- START disable copy paste -->

Post a Comment