തൃക്കരിപ്പൂർ: (www.kasargodvartha.com) പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പിതാവിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ 13കാരിയുടെ പരാതിയിലാണ് 44 കാരനായ പിതാവിനെതിരെ കേസെടുത്തത്.
സ്കൂളിൽ നടന്ന കൗൺസിലിംഗിനിടെയാണ് പീഡിപ്പിച്ചതായുള്ള വിവരം കുട്ടി തുറന്നുപറഞ്ഞത്. 2021 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂൾ അധികൃതർ ചൈൽഡ് ലൈനിലും പൊലീസിലും വിവരം കൈമാറിയതിന്റെ അടിസ്ഥാനത്തിൽ പരാതിയിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ചന്തേര പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
Police booked | 'പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിക്കാൻ ശ്രമം'; പിതാവിനെതിരെ പോക്സോ കേസ്
#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾPolice booked in assault case