Join Whatsapp Group. Join now!
Aster mims 04/11/2022

Collector's order | പിഎഫ്ഐ ഹര്‍താല്‍: എന്‍യു അബ്ദുസ്സലാമിന്റെയും ചന്ദ്രഗിരി ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും സ്വത്ത് വകകള്‍ ജപ്തി ചെയ്ത നടപടി പിന്‍വലിച്ച് കലക്ടറുടെ ഉത്തരവ്

Collector's order withdrawing seizure of properties of NU Abdus Salam and Chandragiri Charitable Trust, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) കഴിഞ്ഞ സെപ്റ്റംബറിലെ പോപുലര്‍ ഫ്രണ്ട് ഹര്‍താല്‍ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ നാശനഷ്ടങ്ങള്‍ക്ക് പകരമായി നായ്മാര്‍മൂലയിലെ എന്‍യു അബ്ദുസ്സലാമിന്റെയും ചന്ദ്രഗിരി ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും സ്വത്ത് വകകള്‍ ജപ്തി ചെയ്ത നടപടി പിന്‍വലിച്ച് കാസര്‍കോട് ജില്ലാ കലക്ടര്‍ സ്വാഗത് ഭണ്ഡാരി രണ്‍വീര്‍ ചന്ദ് ഉത്തരവിറക്കി.
        
Latest-News, Kerala, Kasaragod, Top-Headlines, District Collector, Popular Front of India, Harthal, Political-News, Politics, PFI hartal: Collector's order withdrawing seizure of properties of NU Abdus Salam and Chandragiri Charitable Trust.

പെരുമ്പള പാലത്തിന് സമീപം അബ്ദുസ്സലാം ചെയര്‍മാനായ ചന്ദ്രഗിരി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കെട്ടിടമുള്‍പെടെ 7.48 സെന്റ് സ്ഥലം, അബ്ദുല്‍ സലാമിന്റെ പേരില്‍ നായ് മാര്‍മൂലയിലുള്ള വീടുള്‍പെടെ 6.07 സെന്റ് സ്ഥലം എന്നിവയാണ് ജപ്തി നടപടികളില്‍ നിന്ന് ഒഴിവാക്കിയത്. ചെങ്കള വിലേജ് ഓഫീസ് പരിധിയില്‍ വരുന്ന സ്വത്തുക്കളാണ് ഇവ. കാസര്‍കോട് ജില്ലയില്‍ അഞ്ച് പേരുടെ പേരിലുള്ള എട്ടിടത്തെ സ്വത്തുക്കളാണ് നേരത്തെ കണ്ടുകെട്ടിയിരുന്നത്. ഇതില്‍ അബ്ദുസ്സലാമിനെതിരെ സ്വീകരിച്ച നടപടികളാണ് പിന്‍വലിച്ചത്.

ജപ്തി നടപടികള്‍ക്കെതിരെ അബ്ദുസ്സലാം സമര്‍പിച്ച അപേക്ഷയില്‍ കാസര്‍കോട് ജില്ലാ കലക്ടര്‍ ജില്ലാ പൊലീസ് സൂപ്രണ്ട് മുഖാന്തിരം നടത്തിയ അന്വേഷണത്തില്‍ സലാം ചന്ദ്രഗിരി ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന സംഘടനയുടെ ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നയാളാണെന്നും പ്രസ്തുത സംഘടനയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് പിഎഫ്‌ഐയുടെ ജില്ലാ കമിറ്റി ഓഫീസ് പ്രവര്‍ത്തിച്ചിരുന്നതെന്നും എന്നാല്‍ ഇദ്ദേഹത്തിന് ഭാരവാഹിത്വം ഉള്ളതായി അറിവായില്ലായെന്നും കണ്ടെത്തിയിട്ടുള്ളതായും ഈ സാഹചര്യത്തിലാണ് ജപ്തി നടപടികള്‍ പിന്‍വലിക്കുന്നതെന്നുമാണ് ഉത്തരവില്‍ പറയുന്നത്.
          
Latest-News, Kerala, Kasaragod, Top-Headlines, District Collector, Popular Front of India, Harthal, Political-News, Politics, PFI hartal: Collector's order withdrawing seizure of properties of NU Abdus Salam and Chandragiri Charitable Trust.

കലക്ടറുടെ ഉത്തരവോടെ വീടുള്‍പെടെയുള്ള സ്ഥലത്തിന്റെ കാര്യത്തിലുള്ള നിയമനടപടികള്‍ നീങ്ങിയതായി അബ്ദുസ്സലാം കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. അതേസമയം ചന്ദ്രഗിരി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കെട്ടിടത്തിനെതിരെ എന്‍ഐഎ നേരത്തെ സ്വീകരിച്ച നിയമ നടപടികള്‍ നിലവിലുണ്ട്. ഇതിനെതിരെ ഭാരവാഹികള്‍ കോടതിയെ സമീപിച്ചിട്ടുണ്ട്.

Keywords: Latest-News, Kerala, Kasaragod, Top-Headlines, District Collector, Popular Front of India, Harthal, Political-News, Politics, PFI hartal: Collector's order withdrawing seizure of properties of NU Abdus Salam and Chandragiri Charitable Trust.
< !- START disable copy paste -->

Post a Comment