ആയിരത്തിരി ശ്രീബലി ചടങ്ങുകളും കലശം വഹിച്ച എഴുന്നള്ളത്തും കളംകയ്യേല്‍ക്കലുമുണ്ടായി. ആയിരത്തിലധികം ദീപങ്ങള്‍ ആ സമയം ക്ഷേത്രത്തില്‍ പ്രകാശം ചൊരിഞ്ഞു. ഭണ്ഡാര വീട്ടിലേക്ക് തിരിച്ചെഴുന്നള്ളിയതോടെയാണ് മഹോത്സവത്തിന് സമാപനം കുറിച്ചത്. കുംഭമാസത്തിലെ പഞ്ചമിക്ക് തൃക്കണ്ണാട് ആറാട്ട് മഹോത്സവത്തിന് കൊടിയേറുന്നതിന്റെ തുടര്‍ ഉല്‍സവമായാണ് ഭരണി മഹോല്‍സവം നടന്നത്.
ഉത്സവത്തിനായി പൊലീസ് വന്‍ സന്നാഹങ്ങള്‍ ഒരുക്കിയിരുന്നു. കാസര്‍കോട് - കാഞ്ഞങ്ങാട് പാതയില്‍ ഗതാഗത നിയന്ത്രണവും ഏര്‍പെടുത്തിയിരുന്നു.
Keywords: Latest-News, Kasaragod, Kerala, Palakunnu, Temple Fest, Temple, Religion, Festival, Celebration, Top-Headlines, Palakunnu Kazhakam Sree Bhagavathi Temple, Palakunnu Kazhakam Sree Bhagavathi Temple festival concluded.
< !- START disable copy paste -->