തുടർന്നുള്ള രാത്രികളിൽ മസ്‌ഊദ് സഖാഫി ഗൂഡല്ലൂർ , യുകെ മുഹമ്മദ് ഹനീഫ് നിസാമി, ആശിഖ് ദാരിമി ആലപ്പുഴ, അബ്ദുല്ല മുജ്തത്വബ ഫൈസി ആനക്കര, സയ്യിദ് കെഎസ് അലി തങ്ങൾ കുമ്പോൽ, ഇബ്രാഹിം ഖലീൽ ഹുദവി, ശൗഖതലി മൗലവി വെള്ളമുണ്ട, സയ്യിദ് എൻപിഎം സൈനുൽ ആബിദീൻ തങ്ങൾ കുന്നുംകൈ, അൻവർ മുഹ്‌യുദ്ദീൻ ഹുദവി ആലുവ തുടങ്ങിയവർ സംബന്ധിക്കും. ഫെബ്രുവരി 23 ന് വൈകുന്നേരം നാല് മണിക്ക് നടക്കുന്ന മജ്‌ലിസുന്നൂർ സദസിൽ സയ്യിദ് എൻപിഎം ഫസൽ കോയമ്മ തങ്ങൾ, സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ, അബ്ദുൽ മജീദ് വഖവി കൊടുവള്ളി തുടങ്ങിയവർ സംബന്ധിക്കും.
ഫെബ്രുവരി 26ന് സമാപന സമ്മേളനം സയ്യിദ് എംഎസ് തങ്ങൾ മദനി ഓലമുണ്ട ഉദ്ഘാടനം ചെയ്യും. സയ്യിദ് മുഹമ്മദ് തങ്ങൾ മദനി അധ്യക്ഷത വഹിക്കും. ഹാഫിസ് കുമ്മനം നിസാമുദ്ദീൻ അസ്ഹരി മുഖ്യപ്രഭാഷണം നടത്തും. 27 ന് രാവിലെ അന്നദാനത്തോടെ ഉറൂസ് സമാപിക്കും. വാർത്താസമ്മേളനത്തിൽ ഉറൂസ് കമിറ്റി ചെയർമാൻ ഒപി ഹനീഫ്, ജെനറൽ കൺവീനർ അശ്റഫ് ബസ്മല, ഹനീഫ് കരിങ്ങാപ്പള്ളം, ഖാലിദ് ഹാജി കൊയർകൊച്ചി, സഹലബത് ദാരിമി എന്നിവർ സംബന്ധിച്ചു.
Keywords: Kasaragod, News, Kerala, Uroos, Press meet, Committee, Inauguration, Conference, Top-Headlines, Paikkam Uroos will start on February 18.