city-gold-ad-for-blogger
Aster MIMS 10/10/2023

NH Work | പുതിയ ആറുവരി ദേശീയപാത നീലേശ്വരം പുഴയ്ക്ക് കുറുകെ അഞ്ചുവരിയായി ചുരുങ്ങും; 66 വർഷം പഴക്കമുള്ള പഴയപാലം നിലനിർത്തുമെന്ന് അധികൃതർ; ഗതാഗത സ്‌തംഭനത്തിന് വഴിയൊരുക്കുമെന്ന് പ്രദേശവാസികൾ; കോവളം-ബേക്കൽ ജലപാതയ്ക്കും തടസം

നീലേശ്വരം: (www.kasargodvartha.com) ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്ന പ്രവൃത്തികൾ കേരളത്തിലുടനീളം പുരോഗമിക്കുകയാണ്. എന്നാൽ ദേശീയപാത 66 ലെ നീലേശ്വരം പുഴയ്ക്ക് കുറുകെയുള്ള പാലം അഞ്ചുവരി പാതയായി ചുരുങ്ങും. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇൻഡ്യ (NHAI) പുഴയ്ക്ക് കുറുകെ പുതിയ മൂന്ന് വരി പാലം നിർമിക്കുന്നുണ്ടെങ്കിലും കിഴക്ക് വശത്ത് നിലവിലുള്ള രണ്ട് വരി പാലം അതേപടി നിലനിർത്താൻ തീരുമാനിച്ചിരിക്കുകയാണ്. 66 വർഷം പഴക്കമുള്ള പാലമാണിത്. ഇതോടെ ഒരു വശത്ത് മൂന്ന് വരിപ്പാതയും മറുവശത്ത് രണ്ട് വരിപ്പാതയുമായിരിക്കും ഇവിടെ പുതിയ ദേശീയപാത.

പഴയ പാലം ഇപ്പോഴും ഉപയോഗയോഗ്യമാണെന്നാണ് എൻഎച്എഐ നൽകുന്ന വിശദീകരണം. അതേസമയം പഴയ പാലം നിലനിർത്തുന്നത് നീലേശ്വരം ടൗണിൽ ഗതാഗതക്കുരുക്കുണ്ടാക്കുക മാത്രമല്ല, ഉയരം കുറവായതിനാൽ 6,000 കോടി രൂപയുടെ കോവളം-ബേക്കൽ ജലപാത തടസപ്പെടുത്തുകയും ചെയ്യുമെന്നാണ് പ്രദേശവാസികൾ പരാതിപ്പെടുന്നത്. നീലേശ്വരം നഗരത്തിൽ ഗതാഗതസ്‌തംഭനത്തിന് ഇടയാക്കുമെന്ന് സിപിഎം നേതാവും നീലേശ്വരം മുൻസിപാലിറ്റി മുൻ ചെയർമാനുമായ കെ പി ജയരാജൻ പറയുന്നു.

NH Work | പുതിയ ആറുവരി ദേശീയപാത നീലേശ്വരം പുഴയ്ക്ക് കുറുകെ അഞ്ചുവരിയായി ചുരുങ്ങും; 66 വർഷം പഴക്കമുള്ള പഴയപാലം നിലനിർത്തുമെന്ന് അധികൃതർ; ഗതാഗത സ്‌തംഭനത്തിന് വഴിയൊരുക്കുമെന്ന് പ്രദേശവാസികൾ; കോവളം-ബേക്കൽ ജലപാതയ്ക്കും തടസം

മടിക്കൈ, കയ്യൂർ-ചീമേനി, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, ബളാൽ, ചെറുപുഴ എന്നീ ആറ് ഗ്രാമപഞ്ചായതുകളിലേക്കുള്ള പ്രവേശന കേന്ദ്രമാണ് നീലേശ്വരം. പാലത്തിന്റെ ഇടതുവശത്തായി തൃക്കരിപ്പൂർ പഞ്ചായതിലേക്കും പയ്യന്നൂർ ടൗണിലേക്കും പോകുന്ന നീലേശ്വരം-കോട്ടപ്പുറം റോഡുമുണ്ട്. പാലത്തിൽ നിന്ന് 300 മീറ്റർ മാത്രം അകലെയാണ് ജൻക്ഷൻ. എന്നാൽ ഗതാഗതക്കുരുക്ക് എൻഎച്എഐ മുൻകൂട്ടി കണ്ടിട്ടില്ലെന്ന് ആറുവരിപ്പാലത്തിനായി സമ്മർദം ചെലുത്താൻ രൂപീകരിച്ച ആക്ഷൻ കമിറ്റി ഭാരവാഹികൾ പറയുന്നു.

ഹൈദരാബാദ് ആസ്ഥാനമായുള്ള മേഘാ എൻജിനീയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ് (MEIL) ആണ് ചെങ്കള മുതൽ നീലേശ്വരം വരെയുള്ള ദേശീയപാത നിർമാണത്തിനുള്ള കരാർ ഏറ്റെടുത്തിരിക്കുന്നത്. നീലേശ്വരം പാലത്തിൽ നിന്ന് 3.5 കിലോമീറ്റർ അകലെയുള്ള കാര്യംകോട് പാലം പൊളിച്ച് പുതിയ ആറുവരി പാലം നിർമിക്കുമ്പോഴാണ് നീലേശ്വരം പാലത്തെ മാത്രം തഴയുന്നത്. നീലേശ്വരം പാലം 1957 ലും കാര്യംകോട് പാലം 1962 ലും നിർമിച്ചതെന്നാണ് പറയുന്നത്.

NH Work | പുതിയ ആറുവരി ദേശീയപാത നീലേശ്വരം പുഴയ്ക്ക് കുറുകെ അഞ്ചുവരിയായി ചുരുങ്ങും; 66 വർഷം പഴക്കമുള്ള പഴയപാലം നിലനിർത്തുമെന്ന് അധികൃതർ; ഗതാഗത സ്‌തംഭനത്തിന് വഴിയൊരുക്കുമെന്ന് പ്രദേശവാസികൾ; കോവളം-ബേക്കൽ ജലപാതയ്ക്കും തടസം

2023-2024 ലെ സംസ്ഥാന ബജറ്റിൽ, സംസ്ഥാനത്തെ ഉൾനാടൻ ജലഗതാഗതവുമായി ബന്ധപ്പെട്ട പദ്ധതികൾക്കായി ധനമന്ത്രി കെ എൻ ബാലഗോപാൽ 141.66 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. 610 കിലോമീറ്റർ ദൂരത്തിൽ കോവളത്തെയും ബേക്കലിനെയും ബന്ധിപ്പിക്കുന്ന വെസ്റ്റ് കോസ്റ്റ് കനാലിന്റെ ഭാഗമായി അരയി, ചിത്താരി പുഴകളെ ബന്ധിപ്പിക്കുന്ന കൃത്രിമ കനാലും നിർമിക്കുന്നുണ്ട്. എന്നാൽ നീലേശ്വരത്തെ പഴയ പാലം ഉയരം കുറവായതിനാൽ കനാലിൽ ഗതാഗതത്തിന് തടസമാകുമെന്നാണ് ഉയരുന്ന ആക്ഷേപം.

സംസ്ഥാന ജലപാതയ്ക്ക് മുകളിലൂടെയുള്ള ഒരു പാലത്തിന് ഏറ്റവും ഉയർന്ന ജലനിരപ്പിൽ നിന്ന് നാല് മീറ്റർ ഉയരവും രണ്ട് തൂണുകൾക്കിടയിൽ 30 മീറ്റർ വീതിയും ഉണ്ടായിരിക്കണമെന്ന് ഇൻലാൻഡ് വാട്ടർവേസ് അതോറിറ്റി ഓഫ് ഇന്ത്യ (IWAI) വ്യക്തമാക്കുന്നു. എന്നാൽ ജലനിരപ്പിൽ നിന്ന് 0.8 മീറ്റർ മാത്രമാണ് നീലേശ്വരം പാലത്തിന്റെ ഉയരം. മന്ത്രാലയത്തിന്റെ 2016-ലെ നിർദേശം ഉണ്ടായിരുന്നിട്ടും, നീലേശ്വരം നദിക്ക് കുറുകെയുള്ള പുതിയ മൂന്ന് വരിപ്പാലത്തിന് 2.5 മീറ്റർ മാത്രമാണ് ഉയരം.

2017ൽ ദേശീയപാത അതോറിറ്റി ആദ്യ പ്രോജക്ട് റിപോർട് തയ്യാറാക്കിയപ്പോൾ നീലേശ്വരത്ത് മൂന്ന് വരിപ്പാലമെന്ന നിർദേശം ഉണ്ടായിരുന്നുവെന്നും എന്നാൽ 2019ലെ റിപോർടിൽ അത് ഒഴിവാക്കിയെന്നും ആക്ഷൻ കമിറ്റി ഭാരവാഹികൾ പറയുന്നു. ജലപാത ഇപ്പോഴും ഒരു നിർദേശം മാത്രമാണെന്നും പദ്ധതി യാഥാർഥ്യമാകുമ്പോൾ പുതിയ പാലം പരിഗണിക്കാമെന്നുമാണ് എൻഎച്എഐ പറയുന്നത്. എന്നാൽ നിയമങ്ങൾ അനുസരിച്ചുള്ള പുതിയ പാലം ഇപ്പോൾ തന്നെ നിർമിക്കണമെന്ന് പ്രദേശവാസികൾ പറയുന്നു.

Keywords: Kasaragod, News, Kerala, National highway, Neeleswaram, Transport, River, Bridge, Complaint, CPM, Leader, Panchayath, Road, Top-Headlines, Budget, New six-lane national highway will be reduced to five lanes across Nileswaram river.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL