Join Whatsapp Group. Join now!
Aster mims 04/11/2022

Office bearers | അനുഭവ സമ്പത്തിനും പുതുമുഖങ്ങൾക്കും യുവത്വത്തിനും പരിഗണന; മുസ്ലിം ലീഗ് ജില്ലാ കമിറ്റിയുടെ പുതിയ ഭാരവാഹി പ്രഖ്യാപനം ശ്രദ്ധേയമായി; 6 വീതം വൈസ് പ്രസിഡന്റുമാരും ജോയിന്റ് സെക്രടറിമാരും

New office bearers of Muslim League District Committee#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com) അനുഭവ സമ്പത്തിനും പുതുമുഖങ്ങൾക്കും യുവത്വത്തിനും പരിഗണന നൽകി മുസ്ലിം ലീഗ് ജില്ലാ കമിറ്റിയുടെ പുതിയ ഭാരവാഹി പ്രഖ്യാപനം. നയിക്കാൻ കല്ലട്ര മാഹിൻ ഹാജി എത്തിയെന്നതാണ് സുപ്രധാന മാറ്റം. ജെനറൽ സെക്രടറിയായി അബ്ദുർ റഹ്‌മാൻ തുടരുമ്പോൾ കല്ലട്ര മാഹിൻ ഹാജിയുടെ പകരക്കാരനായി വന്നത് പി മുനീർ ഹാജിയാണ്.

Latest-News, Top-Headlines, Kasaragod, Muslim-league, District, Committee, Office- Bearers, Political-News, IUML,  New office bearers of Muslim League District Committee.

കൂടാതെ ആറ് വീതം വൈസ് പ്രസിഡന്റുമാരെയും ജോയിന്റ് സെക്രടറിമാരെയും തെരഞ്ഞെടുത്തു. കെഇഎ ബക്കർ, എ എം കടവത്ത്, അഡ്വ. എൻ എ ഖാലിദ്, ടി എ മൂസ, വൺ ഫോർ അബ്ദുർ റഹ്‌മാൻ, എംബി യൂസഫ് എന്നിവരാണ് പുതിയ വൈസ് പ്രസിഡന്റുമാർ. എജിസി ബശീർ, എം അബ്ബാസ്, എബി ശാഫി, ടിസിഎ റഹ്‌മാൻ, അബ്ദുല്ല കുഞ്ഞി ചെർക്കള, ഹാരിസ് ചൂരി എന്നിവരെ ജോയിന്റ് സെക്രടറിമാരായി തെരഞ്ഞെടുത്തു.

നിലവിലെ ആക്ടിങ് പ്രസിഡന്റ് വികെപി ഹമീദലി അടക്കം നേരത്തെ ജില്ലാ കമിറ്റിയിൽ ഉണ്ടായിരുന്നവർ പുതിയ ലിസ്റ്റിൽ ഇടം നേടിയിട്ടില്ല. ബുധനാഴ്ച ഉച്ചയ്ക്ക് ചേർന്ന കൗൺസിൽ യോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. അവസാന നിമിഷം വരെയും മത്സരം ഒഴിവാക്കാൻ സംസ്ഥാന നിരീക്ഷകരായി എത്തിയ സികെപി ചെറിയ മുഹമ്മദ്, നജീബ് കാന്തപുരം എംഎല്‍എ, അഡ്വ. മുഹമ്മദ് ശാ എന്നിവർ നടത്തിയ സമവായ നീക്കങ്ങൾക്കൊടുവിലാണ് പുതിയ ഭാരവാഹികളുടെ കാര്യത്തിൽ ധാരണയായത്. ഇവര്‍ ജില്ലയിലെ ഓരോ മണ്ഡലം പ്രസിഡന്റ്, സെക്രടറിമാരുമായും ഇക്കാര്യത്തിൽ ചർച നടത്തിയിരുന്നു.

Latest-News, Top-Headlines, Kasaragod, Muslim-league, District, Committee, Office- Bearers, Political-News, IUML,  New office bearers of Muslim League District Committee.

പുതിയ കണക്കുകള്‍ പ്രകാരം 1,95,000 പേരാണ് മുസ്ലിം ലീഗ് അംഗത്വം സ്വീകരിച്ചിട്ടുള്ളത്. നിലവിലുള്ള കമിറ്റിയിൽ അഞ്ച് വൈസ് പ്രസിഡന്റും അഞ്ച് ജോയിന്റ് സെക്രടറിയുമാണ് ഉണ്ടായിരുന്നെങ്കിൽ ഇപ്പോഴത് ആറായി ഉയർന്നിട്ടുണ്ട്. രണ്ട് ലക്ഷം അംഗങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ അത് ഏഴ് വീതമായി ഉയരുമായിരുന്നു. അംഗത്വം രണ്ട് ലക്ഷം കടക്കുന്ന മുറയ്ക്കോ അല്ലെങ്കിൽ സംസ്ഥാന കമിറ്റിയുടെ പ്രത്യേക അനുമതി പ്രകാരമോ ജില്ലാ കമിറ്റിയിൽ നിർബന്ധമായും വരേണ്ട ചിലരെ കൂടി ഉൾപെടുത്തുമെന്നാണ് നിരീക്ഷകർ നൽകുന്ന സൂചന.

Latest-News, Top-Headlines, Kasaragod, Muslim-league, District, Committee, Office- Bearers, Political-News, IUML,  New office bearers of Muslim League District Committee.

Keywords: Latest-News, Top-Headlines, Kasaragod, Muslim-league, District, Committee, Office- Bearers, Political-News, IUML,  New office bearers of Muslim League District Committee.

Post a Comment