Join Whatsapp Group. Join now!
Aster mims 04/11/2022

New Movie | മാത്യൂസ്, മാളവിക തോമസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ക്രിസ്റ്റി' തീയേറ്ററുകളിലേക്ക്

New movie Christy released tomorrow #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കൊച്ചി: (www.kasargodvartha.com) മാത്യൂസ്, മാളവിക തോമസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം 'ക്രിസ്റ്റി' ഫെബ്രുവരി 17 മുതല്‍ തീയേറ്ററുകളിലെത്തും. നവാഗതനായ ആല്‍ബിന്‍ ഹെന്റി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ബെന്യാമിന്‍, ഇന്ദു ഗോപന്‍ എന്നീ രണ്ട് പ്രശസ്ത എഴുത്തുകാര്‍ ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.

ആനന്ദ് സി ചന്ദ്രനാണ് 'ക്രിസ്റ്റി'യുടെ ഛായഗ്രഹകന്‍. ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവന്‍, മുത്തുമണി, ജയാ എസ് കുറുപ്പ്, വീണാ നായര്‍, നീന കുറുപ്പ് , മഞ്ജു പത്രോസ് എന്നിവരും ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. മനു ആന്റണിയാണ് ചിത്രത്തിന്റെ എഡിറ്റര്‍.

Kochi, News, Kerala, Top-Headlines, Cinema, Entertainment, Theater, New movie Christy released tomorrow.

Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Theater, New movie Christy released tomorrow.

Post a Comment