കാസർകോട്: (www.kasargodvartha.com) കല്ലട്ര മാഹിൻ ഹാജിയെ മുസ്ലിം ലീഗ് കാസർകോട് ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുത്തു. ജെനറൽ സെക്രടറിയായി എ അബ്ദുർ റഹ്‌മാൻ തുടരും. പിഎം മുനീർ ഹാജിയാണ് ട്രഷറർ. പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനായുള്ള കൗൺസിൽ യോഗം കാസർകോട് ടൗൺ ഹോളിൽ ബുധനാഴ്ച 12.50 മണിയോടെ തുടങ്ങി നിമിഷങ്ങൾക്കകം തന്നെ നേരത്തെ സമവായത്തിലെത്തിയ ഭാരവാഹി ലിസ്റ്റ് പ്രഖ്യാപിക്കുകയായിരുന്നു. ഇതിനുമുമ്പ് ഗസ്റ്റ് ഹൗസിൽ നടന്ന ചർചയിലാണ് ഈ രീതിയിലുള്ള ധാരണ ഉടലെടുത്തത്.
ഓരോ മണ്ഡലത്തിൽ നിന്നും ആരൊക്കെ ജില്ലാ കമിറ്റിയിലേക്ക് എത്തണമെന്നതിനെ കുറിച്ച് ഏകദേശ ധാരണയും ഈ സമവായത്തിലാണ് ഉണ്ടായത്. എന്നാൽ ചില പേരുകളോട് വിയോജിപ്പ് ഉണ്ടായിരുന്നു. കെഇഎ ബക്കർ, എ എം കടവത്ത്, അഡ്വ. എൻ എ ഖാലിദ്, ടി എ മൂസ, വൺ ഫോർ അബ്ദുർ റഹ്‌മാൻ, എംബി യൂസഫ് എന്നിവരാണ് പുതിയ വൈസ് പ്രസിഡന്റുമാർ.
എജിസി ബശീർ, എം അബ്ബാസ്, എബി ശാഫി, ടിസിഎ റഹ്‌മാൻ, അബ്ദുല്ല കുഞ്ഞി ചെർക്കള, ഹാരിസ് ചൂരി എന്നിവരെ ജോയിന്റ് സെക്രടറിമാരായി തെരഞ്ഞെടുത്തു. നിലവിൽ അഞ്ച് വൈസ് പ്രസിഡന്റും അഞ്ച് ജോയിന്റ് സെക്രടറിയുമാണ് ഉണ്ടായിരുന്നതെങ്കിൽ അത് ആറ് വീതമായി ഉയർന്നു. ഏഴ് വീതമാക്കുന്നതിന് അംഗത്വ കണക്കിൽ 6000 അംഗങ്ങളുടെ കുറവുണ്ട്.
ഒരു ഘട്ടത്തിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് നിലവിലെ ജെനറൽ സെക്രടറി എ അബ്ദുർ റഹ്‍മാനും ട്രഷറർ കല്ലട്ര മാഹിൻ ഹാജിയും തമ്മിൽ മത്സരമുണ്ടാകുമെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ സമവായ നീക്കത്തിനൊടുവിൽ മത്സരം ഒഴിവാക്കാൻ ധാരണയിൽ എത്തുകയായിരുന്നു. 487 അംഗ കൗണ്‍സിലര്‍മാരാണ് ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ഭാരവാഹികളുടെ വിശദമായ പട്ടിക പിന്നീട് പുറത്തുവരും.

(Updated)
Keywords: Latest-News, Top-Headlines, kasaragod, Muslim-league, President, Political party, Politics, District, Committee, New leadership for Muslim League Kasaragod district committee.