Join Whatsapp Group. Join now!
Aster mims 04/11/2022

Football | ഒഫാൻസ് കീഴൂർ - എൻഎ ട്രോഫി ഫുട്‍ബോൾ ടൂർണമെന്റിന് ഫെബ്രുവരി 26ന് തുടക്കമാവും

NA Trophy football tournament will begin on February 26#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com) ഒഫാൻസ് കീഴൂർ സംഘടിപ്പിക്കുന്ന എൻഎ അബ്ദുല്ലക്കുഞ്ഞി സ്മാരക എൻഎ ട്രോഫിക്ക് വേണ്ടിയുള്ള നാലാമത് ഫുട്‍ബോൾ ടൂർണമെന്റിന് ഫെബ്രുവരി 26ന് ഏഴ് മണിക്ക് സിഎൽ മാഹിൻ ഹാജി സ്റ്റേഡിയത്തിൽ (കീഴൂർ ജമാഅത് ഇൻഗ്ലീഷ് മീഡിയം സ്കൂൾ മൈതാനം) തുടക്കമാകുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇൻഡ്യൻ ഫുട്ബോൾ ഫെഡറേഷൻ വൈസ് പ്രസിഡന്റും കർണാടക എംഎൽഎയുമായ എൻഎ ഹാരിസ് ഉദ്ഘാടനം ചെയ്യും.

Latest-News, Top-Headlines, Kasaragod, Football Tournament, Football, Kizhur, MLA, Inauguration, Karnataka,  NA Trophy football tournament will begin on February 26.

ഇൻഡ്യയിലെ പ്രമുഖ കായിക താരങ്ങൾ അണിനിരക്കുന്ന അഖിലേൻഡ്യ സെവൻസ് ടൂർണമെന്റിൽ ഗ്രീൻ സ്റ്റാർ പച്ചക്കാട്, ബാചിലേഴ്സ് പുത്തൂർ, ഗ്രീൻ സ്റ്റാർ പാക്യാര, എഫ് സി കീഴൂർ, ഗോൾഡ് ഹിൽ നഗർ, യുനൈറ്റഡ് എഫ്സി പട് ല, ജിംഖാന മേൽപറമ്പ്, എഫ്സി ബ്രദേഴ്സ് ഒളവറ, ചന്ദ്രഗിരി മേൽപറമ്പ്, പ്രിയദർശിനി ഒഴിഞ്ഞ വളപ്പ്, ലകി സ്റ്റാർ കീഴൂർ, ഹലീം കടുപ്പ് ചട്ടഞ്ചാൽ, മൊഗ്രാൽ ബ്രദേഴ്സ്, യുനൈറ്റഡ് കൈതക്കാട്, ചൂരി ഫുട്ബോൾ ക്ലബ്, ഫാൽകൺ കളനാട് എന്നീ ടീമുകൾ പങ്കെടുക്കും. പ്രവേശനം പാസ് മൂലം പരിമിതപ്പെടുത്തിയ ടൂർണമെന്റിൽ 3000 ആളുകൾക്ക് കളികാണാനുള്ള ഗാലറിയാണ് സജ്ജീകരിച്ചിട്ടുള്ളത്.

ചടങ്ങിൽ ഓൾ ഇൻഡ്യ ഫുട്ബോൾ ഫെഡറേഷൻ വൈസ് പ്രസിഡന്റായി തെരെഞ്ഞെടുത്ത എൻഎ ഹാരിസ് എംഎൽഎയ്ക്ക് ജന്മനാടിന്റെ സ്വീകരണം നൽകും. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ, കായിക മേഖലയിലെ പ്രമുഖർ സംബന്ധിക്കും. വാർത്താസമ്മേളനത്തിൽ ജലീൽ കോയ, നാസർ എംഎ, എംഎ മൊയ്ദു ഹാജി, ടിഎ അസീസ് ഹാജി, ജലീൽ പിഎം, ശബീർ കീഴൂർ, എം അമീർ, മുനീർ മിലിറ്ററി എന്നിവർ സംബന്ധിച്ചു.

Latest-News, Top-Headlines, Kasaragod, Football Tournament, Football, Kizhur, MLA, Inauguration, Karnataka,  NA Trophy football tournament will begin on February 26.


Keywords: Latest-News, Top-Headlines, Kasaragod, Football Tournament, Football, Kizhur, MLA, Inauguration, Karnataka,  NA Trophy football tournament will begin on February 26.

Post a Comment