യൂത് ലീഗ് സംസ്ഥാന ജെനറൽ സെക്രടറി പികെ ഫിറോസ് മാർച് ഉദ്ഘാടനം ചെയ്തു. ലക്ഷണമൊത്ത കൊള്ളസംഘമാണ് കേരളം ഭരിക്കുന്നതെന്നും എന്നാൽ ഇത്രയും വലിയ കൊള്ള നടക്കുമ്പോഴും ഡിവൈഎഫ്ഐയും എഐവൈഎഫും ക്വാറന്‍റൈനിൽ ആണെന്നും ഫിറോസ് പറഞ്ഞു. കേന്ദ്രം പറയുന്നത് ഇന്ധന വില കൂട്ടുന്നത് കക്കൂസ് ഉണ്ടാക്കാനാണ് എന്നാണ്. പിണറായി പറയുന്നത് പെൻഷൻ കൊടുക്കാനാണ് എന്നാണ്. പാവങ്ങളുടെ പേര് പറഞ്ഞു പറ്റിക്കുകയാണെന്നും എത്ര പാവങ്ങളുടെ ലൈഫാണ് ഇവർ കളഞ്ഞു കുളിച്ചതേനും ഫിറോസ് കൂട്ടിച്ചേർത്തു.
ചിന്തയ്ക്ക് കൊടുക്കാൻ പണമുണ്ട്. മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൗസിൽ കന്നു കാലികൾക്ക് പാട്ടു കേൾക്കാൻ മ്യൂസിക് സിസ്റ്റം ഉണ്ടാക്കാൻ കൈയില്‍ പണമുണ്ട്. സ്വിമിങ് പൂളിന് ചിലവാക്കാൻ പണമുണ്ട്. ഇതിനു പണം അനുവദിച്ചത് പൊതുമരാമത്ത് വകുപ്പാണ്. എന്നാൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും തറവാട്ട് സ്വത്തല്ല ഈ പണമെന്നു ഓർമപ്പെടുത്തുകയാണെന്നും ഫിറോസ് പറഞ്ഞു. എകെഎം അശ്‌റഫ് എംഎൽഎ, അസീസ് കളത്തൂർ, അശ്‌റഫ് എടനീർ, സഹീർ ആസിഫ്, എംബി ശാനവാസ്, എംസി ശിഹാബ് മാസ്റ്റർ, എംഎ നജീബ് തുടങ്ങിയവർ സംബന്ധിച്ചു.