ജില്ലാ കമിറ്റിക്ക് വേണ്ടിയുള്ള ആസ്ഥാന മന്ദിരം നിര്‍മിക്കാനുള്ള തീരുമാനം വേഗത്തില്‍ നടപ്പിലാക്കാന്‍ യോഗം തീരുമാനിച്ചു. മാര്‍ച് ഒമ്പത്,10 തിയ്യതികളില്‍ ചെന്നൈയില്‍ നടക്കുന്ന മുസ്ലിം ലീഗ് ദേശീയ സമ്മേളനം വിജയിപ്പിക്കും. സമ്മേളനത്തില്‍ പ്രതിനിധികളെ പങ്കെടുപ്പിക്കാനും മുസ്ലിം ലീഗ് മുന്‍ ജില്ലാപ്രസിഡണ്ട് ടിഇ അബ്ദുല്ല അനുസ്മരണ പരിപാടി വിപുലമായി നടത്താനും തീരുമാനമായി.
പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി അധ്യക്ഷത വഹിച്ചു. ജെനറല്‍ സെക്രടറി എ അബ്ദുര്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു. സി ടി അഹ്മദ് അലി, പിഎം മുനീര്‍ ഹാജി, എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, കെഇഎ ബകര്‍, എഎം കടവത്ത്, അഡ്വ. എന്‍എ ഖാലിദ്, ടിഎ മൂസ, അബ്ദുര്‍ റഹ്മാന്‍ വണ്‍ ഫോര്‍, എജിസി ബശീര്‍, എം അബ്ബാസ്, എബി ശാഫി, ടിസിഎ റഹ്മാന്‍, കെ അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, ഹാരിസ് ചൂരി പ്രസംഗിച്ചു.
Keywords: Latest-News, Kerala, Kasaragod, Top-Headlines, Political-News, Political Party, Politics, Muslim-league, Muslim League to move forward strongly under new leadership.
< !- START disable copy paste -->